ഡൗൺലോഡ് ചെയ്തത് 420 മില്യണിലധികം ആളുകൾ ; ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ഉപഭോക്താക്കളുടെ ഡാറ്റകൾ ചോർത്തിയെടുക്കാൻ കഴിവുള്ള ആപ്പുകളെ കുറിച്ചാണ് ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വേളയിൽ തന്നെ, ഉപഭോക്താവിന്റെ ഡാറ്റ ചോർത്താൻ കഴിവുള്ള സ്പൈവെയറുകളാണ് ആപ്പുകളിൽ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം അപകടം നിറഞ്ഞ ആപ്പുകൾ 420 മില്യണിലധികം ആളുകളാണ് ഇതുവരെ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്ന ഗെയിംസിലും ആപ്ലിക്കേഷനിയും ഇത്തരത്തിൽ സ്പൈവെയറുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഇത്തരം ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പൈവെയറുകൾ ഒരു തവണ ഫോണിൽ എത്തിയാൽ ഉപഭോക്താക്കളുടെ മുഴുവൻ സ്വകാര്യവിവരങ്ങളും ചോർത്തിയെടുക്കും. ഇത്തരത്തിൽ ചോർത്തിയെടുത്ത ഡാറ്റ ഉപയോഗിച്ച് മിസ് യൂസ് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗവേഷകർ മുന്നറിയിപ്പ് നൽകിയ ആപ്പുകളുടെ ലിസ്റ്റിൽ Noizz, Zapya, VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്. എത്രപേരുടെ ഫോണുകളിൽ ഈ ആപ്പുകൾ ഇപ്പോഴും ഉണ്ട് എന്നതിൽ വ്യക്തമായ കണക്കുകൾ ഇല്ല.

നിലവിൽ, ഈ ആപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ ഭീഷണിയെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോർ ഇതിനോടകം തന്നെ നിരവധി ആപ്പുകളെ നിരോധിച്ചിട്ടുണ്ട്.

Advertisment