ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ?; മിഡ് റേഞ്ചിൽ പുതുപുത്തൻ ഫോണുമായി സാംസംഗ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് സാംസംഗ്. ഇത്തവണ ക്യാമറയിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് സാംസംഗ് പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

സാംസംഗ് ഗാലക്സി എഫ്54 സ്മാർട്ട്ഫോണാണ് ഇത്തവണ വിപണി കീഴടക്കുന്നത്. മുപ്പതിനായിരം രൂപയ്ക്ക് താഴെ മാത്രമാണ് ഈ 5ജി ഹാൻഡ്സെറ്റിന്റെ വില. ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അത്യാകർഷക ഫീച്ചറുകൾ ഏതൊക്കെയാണ് പരിചയപ്പെടാം.

6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനിൽ പ്രവർത്തിക്കാൻ അമോലെഡ് പാനലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന സാംസംഗ് ഗാലക്സി ഫോണിൽ എക്സിനോസ് 1380 ചിപ്സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ മെയിൻ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 2 മെഗാപിക്സൽ സെൻസറുമാണ് പിന്നിലുള്ളത്. 23 മെഗാപിക്സലാണ് സെൽഫി ക്യാമറ.

25 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു അത്യാകർഷകമായ ഫീച്ചർ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും. ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക.

Advertisment