ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ഗംഭീര സ്വീകരണമാണ് മുംബൈയിൽ ലഭിച്ചത്.

മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിൽ നിർമ്മിച്ച റീട്ടെയിൽ സ്റ്റോർ ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഏവർക്കും തുറന്ന് നൽകിയത്.

ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലെ പരമ്പരാഗത ടാക്സികളുടെ മാതൃകയിലാണ് സ്റ്റോർ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ആപ്പിൾ ബി.കെ.സി എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റോറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഡൽഹിയിലാണ് ആരംഭിക്കുന്നത്. ഏപ്രിൽ 20 വ്യാഴാഴ്ചയാണ് ഡൽഹിയിലെ സ്റ്റോറിന്റെ ഉദ്ഘാടനം.

Advertisment