New Update
/sathyam/media/post_attachments/SSUNtLyXnpq0IGqlsIfi.jpg)
ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തുക.
Advertisment
നിലവിൽ, ചിത്രങ്ങളും ടെക്സ്റ്റുകളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസാക്കാൻ സാധിക്കുകയുള്ളൂ. 30 സെക്കന്റ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസാക്കി മാറ്റാൻ സാധിക്കുക. വോയിസ് നോട്ടുകൾ എല്ലാം എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമായിരിക്കും.
കൂടാതെ, വോയ്സുകൾ സ്റ്റാറ്റസ് വയ്ക്കുമ്പോൾ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാവുന്നതാണ്. ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ എല്ലാവരിലേക്കും ഈ ഫീച്ചർ ശ്രമങ്ങൾ നടത്തുകയാണ് വാട്സ്ആപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us