വിവാഹേതര ബന്ധങ്ങള്‍ക്കുമുണ്ടൊരു ആപ്ലിക്കേഷന്‍ : ഇന്ത്യയില്‍ നിന്നും 20 ലക്ഷം ഉപയോക്താക്കള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

എന്തിനും ഏതിനും ആപ്ലിക്കേഷനുകളുള്ള കാലമാണ്. ആപ്പുകളുടെ അത്ഭുതലോകത്തിലൂടെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടു പോകാമെന്ന അവസ്ഥ. ഇപ്പോഴിതാ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള ആപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു.

ഫ്രാന്‍സ് ആസ്ഥാനമായുള്ള എക്‌സ്ട്രാ മാരിറ്റല്‍ ഡേറ്റിങ് ആപ്പാണ് ഗ്ലീഡന്‍. ലോകം മുഴുവന്‍ ഒരു കോടി ഉപയോക്താക്കളും, ഇന്ത്യയില്‍ നിന്നും ഇരുപതു ലക്ഷം ഉപയോക്താക്കളുമാണ് ഗ്ലീഡന്‍ ആപ്ലിക്കേഷനുള്ളത്.

ഇന്ത്യക്കാര്‍ അനുവര്‍ത്തിക്കുന്ന വിവാഹജീവിതരീതികള്‍ക്കു മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്ന് ആപ്ലിക്കേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഉപയോക്താക്കള്‍ ഗ്ലീഡനില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

ഉയര്‍ന്ന സാമ്പത്തിക-സാമൂഹിക പശ്ചാത്തലമുള്ളവരാണ് അധികവും. ഇന്ത്യയില്‍ നിന്നും, മുപ്പതു വയസില്‍ കൂടുതലുള്ള പുരുഷന്മാരും, ഇരുപത്താറു വയസിലധികമുള്ള സ്ത്രീകളുമാണ് ആപ് കൂടുതലായി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

Advertisment