നോയിസ് കളർഫിറ്റ് കാലിബർ ഗോ: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

നോയിസിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് വാച്ചായ നോയ്സ് കളർ ഫിറ്റ് കാലിബർ ഗോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജെറ്റ് ബ്ലാക്ക്, റോസ് പിങ്ക്, ഒലിവ് ഗ്രീൻ, മിഡ് നൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ എന്നീ കളർ വേരിയന്റിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് വാച്ചുകൾ നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഗോനോയിസ്.കോം, ഫ്ലിപ്കാർട്ട് എന്നിവ മുഖാന്തരം വാങ്ങാൻ സാധിക്കും.

ഇവയുടെ സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം. 1.69 ടിഎഫ്ടി ഡിസ്പ്ലേയാണ് നോയ്സ് കളർ ഫിറ്റ് കാലിബർ ഗോ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 50 ലധികം സ്പോർട്സ് മോഡുകൾ, 150 ലധികം ക്ലൗഡ് അധിഷ്ഠിത വാച്ച് ഫെയ്സുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഹൃദയമിടിപ്പ്, സ്ലീപ് പാറ്റേൺ, സ്ട്രസ് ലെവൽ എന്നിവ ട്രാക്ക് ചെയ്യാൻ സാധിക്കും. അതേസമയം, ഫോണിലേക്ക് വരുന്ന കോളുകൾ സൈലന്റ് മോഡിലേക്ക് മാറ്റാനും കോൾ കട്ട് ചെയ്യാനും മ്യൂസിക് നിയന്ത്രിക്കാനും ഈ സ്മാർട്ട് വാച്ച് സഹായിക്കും. 10 ദിവസം വരെ ബാറ്ററി ലൈഫ് ലഭ്യമാണ്. നോയ്സ് കളർ ഫിറ്റ് കാലിബർ ഗോ സ്മാർട്ട് വാച്ചിന്റെ ഇന്ത്യൻ വിപണി വില 1,999 രൂപയാണ്.

Advertisment