ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി വിവോ തായ്‌വാൻ വിപണിയിൽ, കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

ആഗോള തലത്തിലുടനീളം ജനപ്രീതിയുള്ള ചൈനീസ് നിർമ്മാതാക്കളാണ് വിവോ. ഇത്തവണ ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി തായ്‌വാൻ വിപണിയിലാണ് വിവോ എത്തിയിരിക്കുന്നത്. 2021-ൽ അവതരിപ്പിച്ച മോഡലിന്റെ പരിഷ്കരിച്ച പതിപ്പായ വിവോ വൈ55എസ് (2023) സ്മാർട്ട്ഫോണാണ് തായ്‌വാൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.

Advertisment

പരിഷ്കരിച്ച പതിപ്പിൽ കിടിലൻ സവിശേഷതകൾ വിവോ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവോ വൈ55എസ് (2023) സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,408×1,080 പിക്സൽ റെസല്യൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്.

മീഡിയാടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 18 വാട്സ് ചാർജിംഗ് ശേഷിയുളള 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

Advertisment