/sathyam/media/post_attachments/1guKobVXwYbXVCz15j7U.jpg)
രാജ്യത്ത് അതിവേഗ മുന്നേറ്റം കാഴ്ചവച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. 5ജി സേവനം അവതരിപ്പിച്ച് മാസങ്ങൾക്കകം ഉപഭോക്താക്കളുടെ എണ്ണം ഒരു കോടിയാണ് പിന്നിട്ടിരിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനം അവതരിപ്പിച്ച് 10 ലക്ഷം ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തെ ടെലികോം ഓപ്പറേറ്റർ എന്ന നേട്ടവും എയർടെൽ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള എയർടെൽ സ്റ്റോറുകളിൽ ഉപഭോക്താക്കൾക്കായി 5ജി എക്സ്പീരിയൻസ് സോണുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയർടെൽ 5ജി പ്ലസ് ലഭ്യമാണ്.
2024 മാർച്ച് അവസാനത്തോടെ, എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5ജി ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പുകൾ കമ്പനി നടത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ എല്ലാ 5ജി സ്മാർട്ട്ഫോണുകളിലും അതിവേഗ സേവനം ലഭിക്കുന്നതാണ്.