പ്രീമിയം വേർഷനിൽ ഇനി വാട്സ്ആപ്പും, പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ന് നിരവധി തരത്തിലുള്ള ആപ്പുകളുടെ പ്രീമിയം വേർഷനുകൾ ലഭ്യമാണ്. അത്തരത്തിൽ പുതിയ മാറ്റങ്ങളുമായി എത്തുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് പ്രീമിയമാണ് അവതരിപ്പിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. അതേസമയം, വാട്സ്ആപ്പ് പ്രീമിയം എല്ലാവരിലേക്കും എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിശ്ചിത തുക നൽകിയാലാണ് വാട്സ്ആപ്പ് പ്രീമിയം ഉപയോഗിക്കാനുള്ള അവസരം ലഭിക്കുക.

പ്രധാനമായും ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുന്നത്. പ്രീമിയം വേർഷനിലുള്ള ഒരു അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകൾ വരെ കണക്ട് ചെയ്യാൻ സാധിച്ചേക്കും. അതേസമയം, പ്രീമിയം സബ്സ്ക്രിപ്ഷൻ മോഡലിൽ ഏതൊക്കെ ഫീച്ചർ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.

Advertisment