വമ്പൻ വിലക്കിഴിവിൽ പോകോ എക്സ്5, ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം ; കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിലുള്ള ഹാൻഡ്സെറ്റായ പോകോ എക്സ്5 ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം. സാധാരണ ഡിസൈനിലാണ് പോകോ എക്സ്5 വിപണിയിൽ എത്തിയതെങ്കിലും, ഇവയുടെ ഡിസ്പ്ലേയും ക്യാമറയും ഏവരെയും ആകർഷിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടാണ് ഓഫർ വിലയിൽ പോകോ എക്സ്5 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം. സാധാരണയായി പോകോ എക്സ്5 ഹാൻഡ്സെറ്റുകളുടെ വിപണി വില 23,999 രൂപയാണ്. ഇത്തവണ 25 ശതമാനം ഡിസ്കൗണ്ടോടുകൂടിയാണ് പോകോ എക്സ്5 സ്വന്തമാക്കാൻ സാധിക്കുക.

ഇതോടെ, വെറും 17,999 രൂപയ്ക്ക് 5ജി ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യാവുന്നതാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ഫ്ലിപ്കാർട്ട് ലഭ്യമാക്കിയിട്ടുള്ളത്. 25 ശതമാനം ഡിസ്കൗണ്ടിന് പുറമേ, ബാങ്ക് ഡിസ്കൗണ്ടുകളും, എക്സ്ചേഞ്ച് ഡീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നല്ല മോഡൽ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 17,350 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment