പിസി പ്രകടനം മെച്ചപ്പെടുത്തുന്നതിനായി വെസ്റ്റേൺ ഡിജിറ്റൽ എസ്‌എസ്‌ഡികൾ അവതരിപ്പിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരുപകരണമാണ് പിസി. എന്നാല്‍ 65 ശതമാനം കംപ്യൂട്ടര്‍ ഉപയോക്താക്കളും സിസ്റ്റം സാവധാനത്തിലാണെന്ന പ്രശ്‌നം നേരിടുന്നവരാണ്. വേഗത കുറഞ്ഞ കംപ്യൂട്ടറുകള്‍ തങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നു എന്നും ഇതേക്കുറിച്ചുള്ള സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ പരാതിപ്പെടുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതിനായി ഇപ്പോഴത്തെ കംപ്യൂട്ടര്‍ ഒഴിവാക്കി പുതിയതു വാങ്ങേണ്ടതുമില്ല.​

സ്റ്റോറേജ് ഡ്രൈവ് പുതുക്കുക​

സ്റ്റോറേജ് ഡ്രൈവിന്റെ ശേഷി വര്‍ധിപ്പിക്കുകയാണ് പിസി വേഗത്തിലാക്കാനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന്. നിലവിലെ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവിനു പകരം ഇന്റേണല്‍ എസ്‌എസ്‌ഡിയാക്കി മെച്ചപ്പെടുത്തല്‍ നടത്തുന്നത് പിസിയുടെ പ്രകടനം ഗണ്യമായി ഉയര്‍ത്തും.

നിങ്ങളുടെ ബജറ്റിന് അനുസരിച്ച് എസ്എടിഎ എസ്‌എസ്‌ഡി അല്ലെങ്കില്‍ എന്‍വിമീ പവേഡ് എസ്‌എസ്‌ഡികള്‍ തെരഞ്ഞെടുക്കാം.​ എസ്‌എസ്‌ഡി ഉള്ള പിസി അധിക വേഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കും. വേഗതയേറിയ ബൂട്ട് സമയം, വേഗത്തിലുള്ള ആപ് ലോഡിങ്, ഗെയിമുകള്‍ ലോഞ്ചു ചെയ്യുന്നതിന് കൂടുതല്‍ വേഗത, കൂടുതല്‍ വലിയ ഫയലുകള്‍ ഉപയോഗിക്കുന്ന വീഡിയോ എഡിറ്റിങ് റോ ഫോട്ടോ എഡിറ്റിങ് തുടങ്ങിയവയ്ക്ക് കൂടുതല്‍ മികച്ച പ്രതികരണം തുടങ്ങിയ നേട്ടങ്ങള്‍ എസ്‌എസ്‌ഡി ഉള്ള പിസികള്‍ വഴി ലഭിക്കും.

എന്തിനേറെ, ലാപ്‌ടോപിന്റെ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്ന വിധത്തില്‍ കുറഞ്ഞ വൈദ്യുതിയേ ഇതുപയോഗിക്കൂ.​
രണ്ടു ടിബി ശേഖരണ ശേഷിയുള്ള ഡബ്ല്യുഡി ബ്ലൂ എസ്എന്‍570 എന്‍വിമീ എസ്‌എസ്‌ഡിയാണ് ഏറ്റവും മികച്ച എസ്‌എസ്‌ഡി തെരഞ്ഞെടുപ്പുകളില്‍ ഒന്ന്. നിങ്ങളുടെ പിസിയുടെ മദര്‍ബോര്‍ഡ് എന്‍വിമീ സാങ്കേതികവിദ്യയെ
പിന്തുണക്കില്ലെങ്കില്‍ ഡബ്ല്യുഡി ബ്ലൂ 3ഡി എന്‍എഎന്‍ഡി എസ്എടിഎ എസ്‌എസ്‌ഡി പരിഗണിക്കാം.​

റാം ഉയര്‍ത്താം

ഉയര്‍ന്ന തലത്തിലുള്ള ഗെയിമുകള്‍, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റാ മൈനിങ് തുടങ്ങിയവയ്ക്കുള്ള സങ്കീര്‍ണമായ പ്രോഗ്രാമുകള്‍ തുടങ്ങിയവയ്ക്ക് ജിപിയു അപ്‌ഗ്രേഡ് ഏറെ ഗുണകരമായിരിക്കും. ഗെയിമിങ് ഇതര ആപ്ലിക്കേഷനുകള്‍ക്കും ജിപിയുകള്‍ ഗുണകരമാണ്. നിങ്ങള്‍ ഒരു പ്രൊഫഷഷണല്‍ ഗെയിമറാണെങ്കില്‍ 3ഡി ആനിമേഷന്റെ ഗുണമേന്‍മയ്ക്കായി ഇതാദ്യം പരിഗണിക്കുന്നവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം.

ജിപിയു വാങ്ങുമ്പോള്‍ മികച്ച ഗുണത്തിനായി മോണിറ്ററിന്റെ റെസലൂഷനും പരിശോധിക്കാന്‍ മറക്കരുത്.  നിങ്ങളുടെ സിപിയു പഴയതാണെങ്കില്‍ പുതിയ ഗ്രാഫിക് കാര്‍ഡ് പ്രൊസസ്സറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കണം.

Advertisment