/sathyam/media/post_attachments/vcN1ZOKu2r7YempuESjN.jpg)
പ്രീമിയം റേഞ്ചിൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ആപ്പിൾ. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഐഫോൺ സ്വന്തമാക്കുക എന്നത് പലപ്പോഴും കിട്ടാക്കനിയായി മാറാറുണ്ട്. എന്നാൽ, ഓഫർ വിലയിൽ ഐഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്.
ഇത്തവണ ഐഫോൺ 12 മിനി എന്ന ഹാൻഡ്സെറ്റാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുക. പുതിയ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഐഫോൺ 12 മിനി വിപണിയിൽ അവതരിപ്പിച്ചതെങ്കിലും, ഇന്നും നിരവധി ആരാധകരാണ് ഈ ഹാൻഡ്സെറ്റ് ഉള്ളത്. ഐഫോൺ 12 മിനിയുടെ വിപണി വില 59,900 രൂപയാണ്.
ഡിസ്കൗണ്ട് ഓഫറിൽ 49,999 രൂപയ്ക്കാണ് ഈ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 1,000 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. എന്നാൽ, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 27,000 രൂപ വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കും. എല്ലാ ഓഫറുകളും കിഴിച്ചാൽ 22,999 രൂപയ്ക്കാണ് ഐഫോൺ 12 മിനി വാങ്ങാൻ സാധിക്കുക.