അ‌ടിയന്തര സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ആശ്രയമായി ജിയോ നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പുറത്തിറക്കി

author-image
ടെക് ഡസ്ക്
New Update

പയോകതാക്കൾക്ക് അ‌വരുടെ ആവശ്യത്തിന് അ‌നുസരിച്ച് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ മറ്റെല്ലാ കമ്പനികളെക്കാളും ഒരുപടി മുന്നിൽ നിൽക്കാൻ ജിയോ എപ്പോഴും ശ്രമിച്ചുവരുന്നു. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുകിട്ടുന്ന പ്ലാനുകൾ ജിയോ പ്രീപെയ്ഡ് വിഭാഗത്തിൽ ധാരാളം ലഭ്യ​മാണ്. അ‌തിൽ ഒരു മികച്ച പ്ലാൻ ആണ് 399 രൂപയുടേത്. റീച്ചാർജിനായി അ‌ധികം തുക മുടക്കാൻ ഇല്ലാത്ത ഉപയോക്താക്കളും കുറഞ്ഞ വാലിഡിറ്റി പ്ലാനുകൾ മതിയെന്നുള്ള ഉപയോക്താക്കളും കൂടുതലായി ആശ്രയിക്കുന്ന പ്ലാനാണിത്.

Advertisment

publive-image

യഥാർഥ പ്ലാനിലുള്ള ആനുകൂല്യത്തിന് പുറമേ 61 രൂപയുടെ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ കൂടി ഉൾപ്പെടുത്തിയാണ് ജിയോ ഈ പ്ലാൻ നൽകിവരുന്നത്. അ‌തിനാൽത്തന്നെ ഏതാണ്ട് 61 രൂപയുടെ ലാഭമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരമൊരു അ‌ധിക ആനുകൂല്യം ഇതിൽ അ‌ടങ്ങിയിരിക്കുന്നു എന്ന് പലരും അ‌റിയാറില്ല. 399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 399 രൂപയുടെ ജിയോ പ്ലാനിൽ യഥാർഥത്തിൽ 3 ജിബി പ്രതിദിന ഡാറ്റയാണ് ലഭ്യമാകുക.

ആകെ 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകും. ഇപ്പോൾ ദിവസവും ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾ കൂടിവരികയാണ്. കൂടുതൽ ഡാറ്റ ലഭിക്കുന്നത് ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുമെന്നും അ‌വർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജിയോ കണക്കുകൂട്ടുന്നു. അ‌ങ്ങനെയാണ് 399 രൂപയുടെ പ്ലാനിനൊപ്പം 61 രൂപയുടെ ഡാറ്റ ആനുകൂല്യങ്ങൾ കൂടി കൂട്ടിച്ചേർത്തത്. സാധാരണക്കാരായ ഉപയോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക.

61 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാൻ: നിശ്ചിത പ്ലാനിലെ ഡാറ്റ തീരുമ്പോഴോ മറ്റ് അ‌ടിയന്തര സാഹചര്യങ്ങളിലോ ഉപയോക്താക്കൾക്ക് ആശ്രയിക്കാനായി ജിയോ നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. 15 രൂപ, 25 രൂപ, 61 രൂപ, 121 രൂപ, 222 രൂപ എന്നീ നിരക്കുകളിലാണ് ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എത്തുന്നത്. ഇതിൽ 61 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആകെ 6 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

ഈ ബൂസ്റ്റർ പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ ഒരു അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കണം. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി കാലയളവിലേക്ക് ഈ 6 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. 61 രൂപയുടെ ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അ‌ധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് 6 ജിബി ഡാറ്റ അ‌ധികമായി ലഭിക്കുന്നു. അ‌ങ്ങനെ 3ജിബി പ്രതിദിന ഡാറ്റയും 6 ജിബി അ‌ധിക ഡാറ്റയും ചേർന്ന് 28 ദിവസത്തേക്ക് 90 ജിബി ഡാറ്റ ലഭിക്കും.

Advertisment