/sathyam/media/post_attachments/ZVjgT9BDXm8megSZcKRD.jpg)
പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ് വരുന്നു. ഇനി മുതൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ്ചാറ്റിൽ ആരുടേയും നമ്പർ കാണുവാൻ കഴിയില്ല. പകരം യൂസർ നെയിം ആയിരിക്കും ഇനി കാണുവാൻ കഴിയുക. ഇനിമുതൽ അപരിചിതമായ നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഓരോ തവണയും ഗ്രൂപ്പ് ചാറ്റിൽ നിന്ന് മെസേജ് വരുമ്പോഴും ഇനി തെളിയുക യൂസർ നെയിം മാത്രമായിരിക്കും. നിരവധി ആളുകളുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് ഈ അപ്ഡേറ്റ് വലിയ ഉപകാരപ്രദമാണ്. വാട്ട്സ് ആപ്പിന്റെ ബീറ്റവേർഷൻ ഉപയോഗിക്കുന്ന ios 23.5.0.73 അപ്ഡേറ്റ് വന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയ്ഡിന്റെ 2.23.5.12 ബീറ്റവേർഷൻ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ലഭ്യമാകും.