/sathyam/media/post_attachments/sqSA2jmfNaHHY6GK96IV.jpeg)
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മാൽവെയറിന്റെ കടന്നുകയറ്റം. ആപ്പുകളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ഉപയോക്താവ് അറിയാതെ തന്നെ ഫോണുകളിലേക്ക് മാൽവെയർ കടക്കുന്നു. ഇത്തരത്തിലുള്ള മാൽവെയറുകൾ നേരിടാൻ മികച്ച അപ്ഡേറ്റുമായാണ് ഗൂഗിൾ എത്തുന്നത്.
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മാൽവെയറുകളെ നേരിടാനുള്ള കവചം ഒരുക്കുന്നത്. ഇതോടെ, കാലഹരണപ്പെട്ട ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും തടയാൻ സാധിക്കും. പ്രധാനമായും കാലഹരണപ്പെട്ട സുരക്ഷാ പാച്ചുകളും കേടുപാടുകളുമുള്ള ആൻഡ്രോയ്ഡിന്റെ പഴയ പതിപ്പുകളെയാണ് മാൽവെയറുകൾ ബാധിക്കുക.
നിലവിൽ, ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സമാനമായ സുരക്ഷാ കവചം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. മാൽവെയർ വ്യാപനത്തിൽ നിന്ന് മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി ഗൂഗിളിന്റെ ഏറ്റവും കുറഞ്ഞ എപിഐ പരിധി ആൻഡ്രോയിഡ് 6.0 ആയിട്ടാണ് ഉയർത്തിയിട്ടുള്ളത്.