ട്വിറ്ററിന് വെല്ലുവിളി ഉയർത്തി പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. ത്രെഡ്സ് എന്ന പേരിൽ പുറത്തിറങ്ങിയ പുതിയ സാമൂഹ്യ മാദ്ധ്യമം ചുരുങ്ങിയ സമയം കൊണ്ട് പിന്തുടർന്നത് രണ്ട് ബില്യൺ ഉപഭോക്താക്കളാണ്. ട്വിറ്ററിന് തക്ക എതിരാളി എന്ന തരത്തിലാണ് ത്രെഡ്സ് ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പൂർണ്ണമായും ഫോട്ടോ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമായാണ് ഒരുക്കിയിരിക്കുന്നതെങ്കിൽ ത്രെഡ്സ് ടെക്സ്റ്റ് രീതിയിലാണ് മെറ്റ ഒരുക്കിയിരിക്കുന്നത്.
/sathyam/media/post_attachments/ZP3gy1f1Zn6YmTVmRkst.jpg)
എഴുത്തും ലിങ്കും ഷെയർ ചെയ്യാൻ കഴിയുന്നതോടൊപ്പം മറ്റുള്ളവർക്ക് സന്ദേശം അയക്കാനും ത്രെഡ്സിലൂടെ സാധിക്കും. ഇൻസ്റ്റഗ്രാം യൂസർ നെയിം ഉപയോഗിച്ച് കൊണ്ട് തന്നെ ഈ ആപ്പും കൈകാര്യം ചെയ്യാവുന്നതാണ്. ഇൻസ്റ്റഗ്രാമിലുള്ളതിനേക്കാൾ കൂടുതൽ ആളുകളുമായി സംവദിക്കാൻ ത്രെഡ്സിലൂടെ കഴിയും. നിലവിൽ ത്രെഡ്സ് പരസ്യരഹിതമാണ്.
'ഒരു ബില്യണിൽ അധികം ആളുകൾ കൈകാര്യം ചെയ്യുന്ന സാമൂഹ്യ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഒരു ആപ്പാണ് ത്രെഡ്സ്. ട്വിറ്റർ ഇത്തരം ഒന്ന് നിർമിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് അതിന് സാധിച്ചിരുന്നില്ല. പക്ഷെ ഞങ്ങൾക്ക് അതിന് സാധിച്ചു.'- മാർക്ക് സുക്കർബർഗ് ത്രെഡ്സിൽ കുറിച്ചു. സാമ്പത്തികമായി ട്വിറ്റർ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എലോൺ മസ്കിന് വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് ത്രെഡ്സ് ജനങ്ങളിലേയ്ക്ക് എത്തുന്നത്. ആയിരത്തോളം ജീവനക്കാരെ ട്വിറ്റർ പ്രതിസന്ധി കാരണം നേരത്തെ പിരിച്ചുവിട്ടിരുന്നു.