ടൂ​റി​സ്റ്റ് അ​ന്ത​ർ​വാ​ഹി​നി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യൻഗേറ്റ് എല്ലാ പ്രവർത്തനങ്ങളും നിർത്തി

New Update

വാഷിങ്ടൺ: അന്തർസ്ഫോടനം മൂലം തകർന്ന ടൂ​റി​സ്റ്റ് അ​ന്ത​ർ​വാ​ഹി​നി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യൻഗേറ്റ് എല്ലാ പ്രവർത്തനങ്ങളും നിർത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു.

Advertisment

publive-image

വാഷിങ്ടൺ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റൻ അന്തർവാഹിനി ജൂൺ 18നാണ് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്നത്. സ്‌ഫോടനത്തിൽ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഉൾപ്പെടെ അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു.

ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​നാ​​​യ പാ​​​കി​​​സ്താ​​​നി ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ ഷ​​​ഹ്സാ​​​ദ ദാ​​​വൂ​​​ദ്, മ​​​ക​​​ൻ സു​​​ലൈ​​​മാ​​​ൻ, ബ്രി​​​ട്ടീ​​​ഷ് ബി​​​സി​​​ന​​​സു​​​കാ​​​ര​​​നും പ​​​ര്യ​​​വേ​​​ക്ഷ​​​ക​​​നു​​​മാ​​​യ ഹാ​​​മി​​​ഷ് ഹാ​​​ർ​​​ഡി​​​ങ്, ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യു​​​ടെ പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ഷ്യ​​​ൻഗേ​​​റ്റ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​ട്ടി​​വ് സ്റ്റോ​​​ക്ട​​​ൺ റ​​​ഷ്, ഫ്ര​​​ഞ്ച് പ​​​ര്യ​​​വേ​​​ക്ഷ​​ക​​​ൻ പോ​​​ൾ ഹെ​​​ന്റി ന​​​ർ​​​ജി​​​യോ​​​ലെ​​​റ്റ് എ​​​ന്നി​​​വ​​​രാ​​​യി​രു​ന്നു അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ലു​​​ണ്ടാ​യി​രു​ന്ന​​​ത്.

ദുരന്തത്തിനുശേഷവും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം വെബ്സൈറ്റിൽനിന്നും ഓഷ്യൻ ഗേറ്റ് കമ്പനി നീക്കിയിട്ടില്ലെന്ന് വാർത്തകളുണ്ടായിരുന്നു. ടൈറ്റാനിക്കിലേക്ക് 2024 ജൂൺ 12 മുതൽ 20 വരെയും ജൂൺ 21 മുതൽ ജൂൺ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകൾ ആസൂത്രണം ചെയ്യുന്നുവെന്നും യാത്രയിൽ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങൾ, അന്തർവാഹിനിക്ക് അകത്തെ ഭക്ഷണ ചെലവ് എന്നിവ ഉൾപ്പെടും എന്നുമായിരുന്നു പരസ്യം.

Advertisment