യമഹ മോട്ടോർ: കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകൾ ആരംഭിച്ച് യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ്. ഇത്തവണ രണ്ട് ഔട്ട്‌ലെറ്റുകളാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിൽ യമഹയുടെ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകളുടെ എണ്ണം എട്ടായി. തിരുവല്ലയിൽ ഭാരത് മോട്ടോഴ്സും, കൊല്ലത്ത് ഡൈവിക് മോട്ടോഴ്സുമായി രണ്ട് ബ്ലൂ സ്ക്വയർ ഷോറൂമുകളാണ് ആരംഭിച്ചിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സെയിൽസ്, സർവീസ്, സ്പെയർ സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ എല്ലാം ഈ ഷോറൂമുകളിൽ ലഭിക്കുമെന്ന് യമഹ അറിയിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, ഒറീസ, പശ്ചിമ ബംഗാൾ, ആസാം, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മു & കാശ്മീർ, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും യമഹയുടെ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 165- ലധികം ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകളാണ് കമ്പനിക്ക് ഉള്ളത്.

Advertisment