എയർപോഡുകൾക്ക് മികച്ച ഓഫറുമായി ഫ്ലിപ്കാർട്ട്, ആപ്പിൾ എയർപോഡ് പ്രോ ഓഫർ വിലയിൽ വാങ്ങാൻ അവസരം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

എയർപോഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. വിലക്കുറവിൽ ആപ്പിളിന്റെ എയർപോഡുകളാണ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകുക.

2019- ൽ ആപ്പിൾ പുറത്തിറക്കിയ ആപ്പിൾ എയർപോഡ് പ്രോയാണ് ഇപ്പോൾ ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുന്നത്. ഈ എയർപോഡിന്റെ ഓഫറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. ഫ്ലിപ്കാർട്ടിൽ 23 ശതമാനം വിലക്കിഴിവിൽ 19,900 രൂപയ്ക്കാണ് ആപ്പിൾ എയർപോഡ് പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പേടിഎം വാലറ്റ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭ്യമാണ്.

കൂടാതെ, ആപ്പിൾ എയർപോഡ് പ്രോ വാങ്ങുമ്പോൾ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. പ്രവർത്തിക്കുന്ന പഴയ ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുമ്പോൾ 18,000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഡിവൈസുകൾക്ക് അനുസരിച്ച് വിലക്കിഴിവ് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. എല്ലാ ഓഫറും കിഴിക്കുമ്പോൾ ആപ്പിൾ എയർപോഡ് പ്രോ 1,800 രൂപയ്ക്ക് വരെ സ്വന്തമാക്കാൻ സാധിക്കും.

Advertisment