/sathyam/media/post_attachments/k1UoIyghEpaYr7nSgQk5.jpeg)
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളവയാണ് ഐഫോണുകൾ. അത്തരത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡലായ ഐഫോൺ 13 ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഐഫോൺ 13 കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. ആപ്പിൾ സ്റ്റോറിൽ 69,900 രൂപയ്ക്ക് വിൽക്കുന്ന ഐഫോൺ 13 ഫ്ലിപ്കാർട്ടിൽ നിന്നും ഓഫർ വിലയിൽ എങ്ങനെ സ്വന്തമാക്കണമെന്ന് പരിചയപ്പെടാം.
ആപ്പിൾ സ്റ്റോറിൽ ഉള്ളതിനേക്കാൾ 7,901 രൂപ വിലക്കുറവിലാണ് ഐഫോൺ 13 ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. നിലവിൽ, ഐഫോൺ 13- ന്റെ വില 61,999 രൂപയാണ്. എന്നാൽ, ആക്സിസ് ബാങ്ക് ഉപയോക്താക്കൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 5 ശതമാനം വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്.
കൂടാതെ, പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 30,000 രൂപ വരെ എക്സ്ചേഞ്ച് തുകയായും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ബാങ്ക് ഓഫറുകൾ സഹിതം 28,900 രൂപയ്ക്കാണ് ഐഫോൺ 13 സ്വന്തമാക്കാൻ സാധിക്കുക.