സാംസങ് ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവയുമായി സാംസങ് എൻട്രി സെഗ്‌മെന്റ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നു; റാം പ്ലസ്, 50 എംപി ക്യാമറ എന്നിവയ്‌ക്കൊപ്പം 8 ജിബി വരെ റാമുള്ള വേഗതയാർന്ന പ്രകടനം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് ഇന്ന് ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവ പുറത്തിറക്കി. ജനപ്രിയമായ ഗാലക്‌സി എ സീരീസിലേക്കുള്ള ഏറ്റവും പുതിയ ഈ കൂട്ടിച്ചേർക്കലുകൾ ജെന്‍ Z ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനായി സമാനതകളില്ലാത്ത സ്റ്റൈലും തുലനം ചെയ്യാനാവാത്ത പ്രകടനവും വാഗ്ദാനം ചെയ്യുന്നു.

“ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവ റാം പ്ലസ് സഹിതമുള്ള 8ജിബി മെമ്മറി, 128ജിബി വരെയുള്ള ഉയർന്ന സ്റ്റോറേജ്, ഒരു വലിയ 5000എംഎഎച്ച് ബാറ്ററി, ഫോൺ അൺലോക്ക് ചെയ്യാനുള്ള ഫേസ് റെക്കഗ്നിഷൻ തുടങ്ങിയ ഈ വിഭാഗത്തിലെ മുൻനിര ഫീച്ചറുകളോടെ എ സീരീസിന്റെ പാരമ്പര്യത്തെ മുന്നോട്ട് നയിക്കുന്നു.

ഈ ആകർഷണീയമായ ഫീച്ചറുകളോടെ വരുന്ന പുതിയ ഗാലക്സി എ04, ഗാലക്സി എ04ഇ സ്മാർട്ട്‌ഫോണുകൾ താങ്ങാനാവുന്ന വിലയിൽ
സുഗമമായ മൾട്ടിടാസ്‌കിംഗ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്.” അക്ഷയ് എസ്. റാവു, ജനറൽ മാനേജർ, മൊബൈൽ ബിസിനസ്, സാംസങ് ഇന്ത്യ പറഞ്ഞു.

വേഗമാർന്ന പ്രവർത്തനം: ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവ 2.3 ജിഗാ ഹെട്സ് വരെ ഉയർത്താൻ കഴിയുന്ന മീഡിയടെക് ഹീലിയോ പി35 പ്രോസസ്സർ ഉള്ളതാണ്. മെച്ചപ്പെടുത്തിയ പ്രകടനം, സുഗമമായ മൾട്ടിടാസ്‌കിംഗ്, തടസ്സമില്ലാത്ത ആപ്പ് നാവിഗേഷൻ, ഗെയിമിംഗ് എന്നിവയ്‌ക്കായി ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവ 8ജിബി വരെയുള്ള റാം പ്ലസ് ഫീച്ചർ സഹിതം വരുന്നു.

സവിശേഷമായ റാം പ്ലസ് സൊല്യൂഷൻ ഉപയോക്താക്കളെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് റാമിന്റെ വലുപ്പം വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. ഇവ രണ്ടും ആൻഡ്രോയിഡ് 12 ഫുൾ വേർഷനോടെയാണ് വരുന്നത്.

അതിശയിപ്പിക്കുന്ന ക്യാമറ: ഗാലക്സി എ04 ഈ വിഭാഗത്തിലെ മികച്ച 50എംപി ഡ്യുവൽ പിൻ ക്യാമറ ഉപയോഗിച്ച് അതിശയിപ്പിക്കുന്ന ചിത്രങ്ങളെടുക്കും. ഗാലക്സി എ04ഇ 13എംപി ഡ്യുവൽ ക്യാമറ സഹിതമാണ് വരുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകളും അവിസ്മരണീയമായ സെൽഫികൾ പകർത്താനായി 5എംപി ഫ്രണ്ട് ക്യാമറയും, അവിസ്മരണീയമായ നിമിഷങ്ങൾ പകർത്താൻ നിങ്ങളെ സഹായിക്കുന്ന വ്യത്യസ്ത മോഡുകൾക്കൊപ്പം മികച്ച നിലവാരമുള്ള പോർട്രെയ്റ്റുകൾ ഉറപ്പാക്കാൻ പിൻ ഡെപ്ത് ലൈവ് ഫോക്കസ് ക്യാമറയും സഹിതമാണ്
വരുന്നത്.

അതിമനോഹരമായ സെൽഫികൾ മുതൽ അതിശയിപ്പിക്കുന്ന പനോരമകളും ഗംഭീരമായ സ്ലോ-മോഷനും വരെ ഇതിലുണ്ട്. എല്ലാ അവസരങ്ങൾക്കും യോജിച്ച ക്യാമറ മോഡും ഇതിലുണ്ട്.

ഉയർന്ന സുരക്ഷയോടെയുള്ള ഫേസ് റെക്കഗ്നിഷൻ: മുന്നിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ സ്വകാര്യതയും സുരക്ഷയും വിലമതിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത, ഭാവിക്ക് സന്നദ്ധമായ സ്‌മാർട്ട്‌ഫോണുകളാണ് ഗാലക്സി എ04, എ04ഇ എന്നിവ. ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവ ഫേസ് റെക്കഗ്നിഷൻ സഹിതമാണ് വരുന്നത്. അവ ഉയർന്ന സുരക്ഷയും വേഗമാർന്ന ഡിവൈസ് അൺലോക്കും ഉറപ്പാക്കുന്നു.

ആകർഷണീയമായ ഡിസ്‌പ്ലേ: ഗാലക്‌സി എ04, ഗാലക്സി എ04ഇ എന്നിവ ആകർഷകമായ കാഴ്ചാനുഭവത്തിനായി 6.5’’ എച്ച്ഡി+, ഇൻഫിനിറ്റി- വി ഡിസ്‌പ്ലേ ഉപയോഗിക്കുന്നു. വലിയ സ്‌ക്രീൻ സാങ്കേതിക വിദഗ്ദ്ധരായ Gen-Z ഉപയോക്താക്കളെ അവരുടെ സോഷ്യൽ മീഡിയ ഫീഡിലൂടെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്നു.

ബിഞ്ച് പ്രേക്ഷകർ‌ക്ക് യാത്രയിൽ തങ്ങളുടെ പ്രിയപ്പെട്ട ഉള്ളടക്കം യാതൊരു തടസ്സവുമില്ലാതെ ആസ്വദിക്കാനാകും. പുതിയ മിനിമം ബെസൽ
ഡിസൈൻ ഞങ്ങളുടെ ഉപഭോക്താക്കളുടെ കാഴ്ചാനുഭവം വർദ്ധിപ്പിക്കുന്നു.

കരുത്തുറ്റ ബാറ്ററി: ഗാലക്സി എ04, എ04ഇ എന്നിവ 5000 എംഎഎച്ച് ബാറ്ററിയോടെ വരുന്നു. ഇത് എല്ലായ്‌പ്പോഴും പവർ നൽകുന്നു. കൂടാതെ ഒരു ഇൻ-ബോക്‌സ് ടൈപ്പ്-സി ഫാസ്റ്റ് ചാർജറുമുണ്ട്. അഡാപ്റ്റീവ് പവർ സേവിംഗ് മോഡ് നിങ്ങളുടെ ഉപയോഗവുമായി പൊരുത്തപ്പെടുത്തുകയും
ഓട്ടോമാറ്റിക്കായി പവർ സേവിംഗ് മോഡിലേക്ക് മാറ്റുകയും ചെയ്യുന്നു.

ബാറ്ററി 50%- ത്തിൽ താഴെയാണെങ്കിൽ, അത് ആപ്പുകളെ സ്ലീപ്പിലേക്ക് നയിക്കുന്നു. എഐ പവർ മാനേജ്‌മെന്റ്, ആപ്പുകൾ മൂന്ന് ദിവസത്തേക്ക് ഉപയോഗിച്ചില്ലെങ്കിൽ അവയെ സ്ലീപ്പ് ആക്കുകയും ഒരു മാസത്തേക്ക് ഉപയോഗിച്ചില്ലെങ്കിൽ ഡീപ്പ് സ്ലീപ്പിലേക്ക് മാറ്റുകയും
ചെയ്യും.

മെമ്മറി വേരിയന്റുകൾ, വില, ഓഫറുകൾ ഒരു സ്റ്റൈലിഷ് ടെക്സ്ചർഡ് ഗ്ലോസി ബാക്ക് ഉള്ള ഗാലക്സി എ04, ഗാലക്സി എ04ഇ എന്നിവ
തിളക്കമുള്ളതും ആകർഷകവുമായ നിറങ്ങളിൽ ലഭ്യമാകും.

Advertisment