Advertisment

മഴക്കാലത്ത് വാഹനം തെന്നാനുള്ള പ്രധാന കാരണം ബ്രേക്ക് ലൈനറിലെ ഈർപ്പം, അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം പൂർണമായി ഒഴിവാക്കാം

author-image
ടെക് ഡസ്ക്
New Update

മഴക്കാലമായതോടെ വാഹനാപകടങ്ങളും വർദ്ധിക്കുകയാണ്. ഇത്തരം അപകടങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാക്കാം. ഭൂരിപക്ഷ അപകടങ്ങൾക്കും കാരണം വാഹനം റോഡിൽ നിന്നും തെന്നിമാറുന്നതാണ്. സാധാരണ സാഹചര്യങ്ങളിൽ വാഹനം നിർത്താൻ ആവശ്യമായ ദൂരത്തിന്റെ ഇരട്ടി ദൂരം വേണം മഴയത്ത് നനഞ്ഞു കിടക്കുന്ന റോഡുകളിൽ വാഹനം നിർത്താൻ.

Advertisment

publive-image

എന്നാൽ വാഹനം റോഡിൽ നിന്നും തെന്നിമാറാനുള്ള കാരണം റോഡിലെ നനവ് മാത്രമല്ല. വാഹനത്തിന്റെ ബ്രേക്ക് ലൈനറിലെ ഈർപ്പം കൂടിയാണ്. ബ്രേക്ക് ലൈനർ നനയുന്നതിലുള്ള വ്യത്യാസം അനുസരിച്ച് ടയറിൽ ചെലുത്തുന്ന ബ്രേക്കിംഗ് ഫോഴ്സും വ്യത്യാസപ്പെട്ടിരിക്കും. കൂടുതൽ മർദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകുന്നതിന് ഇത് കാരണമാകുകയും ചെയ്യും.

ഇക്കാര്യങ്ങൾ വിശദമാക്കി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുുവച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. കുറിപ്പിൽ പറയുന്നതനുസരിച്ച് അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴ സമയത്ത് വാഹനം റോഡിൽ തെന്നിമാറി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാം.

1. വേഗത പകുതിയായി കുറയ്ക്കുക

2. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും ടയർ പ്രഷർ കൃത്യമായ ലവലിൽ നിലനിർത്തുകയും ചെയ്യുക.

3. ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക.

4. സ്റ്റിയറിംഗ് വെട്ടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിംഗും കഴിവതും ഒഴിവാക്കുക.

5. മറ്റു വാഹനങ്ങളിൽ നിന്നും കൂടുതൽ അകലം പാലിക്കുക

ഇവ കൂടാതെ അലോയ് വീലിന്റെ ഭംഗി നോക്കുന്നതിനേക്കാൾ ABS ഉള്ള വാഹനം തെരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുന്നത് ഇങ്ങനെ skid ചെയ്യുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സഹായിക്കും.

Advertisment