Advertisment

വാട്സ്‌ആപ്പില്‍ വോയ്‌സ് മെസേജ് ട്രാന്‍സ്ക്രിപ്ഷന്‍ വരുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ചാറ്റ് ബാക്കപ്പുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്ട്‌സ്‌ആപ്പ് കൊണ്ടുവന്നത് കഴിഞ്ഞ ദിവസമാണ്, ഇപ്പോഴിതാ, കമ്പനി വോയ്‌സ് മെസേജ് ട്രാന്‍സ്ക്രിപ്ഷന്‍ ഫീച്ചറും അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകളാണ് വരുന്നത്. ഈ സവിശേഷത നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ സന്ദേശങ്ങള്‍ വാട്ട്‌സ്‌ആപ്പിലേക്കോ ഫെയ്‌സ്ബുക്ക് സെര്‍വറിലേക്കോ അയയ്ക്കില്ലെന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു, പക്ഷേ ആപ്പിള്‍ ട്രാന്‍സ്ക്രിപ്ഷന്‍ നല്‍കും. ആപ്പിളിന്റെ സ്പീച്ച്‌ റെക്കഗ്നിഷന്‍ ടെക്നോളജി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അപ്പോള്‍, ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാം?

ഈ സവിശേഷത ഒരു ഓപ്ഷനായാകും ലഭ്യമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് വോയ്‌സ് സന്ദേശം ട്രാന്‍സ്ക്രൈബ് (എഴുതി കാണാന്‍) ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ ഉപയോഗിക്കുന്ന ഫോണിന്റെ സ്പീച്ച്‌ റെക്കഗ്നിഷന്‍ ടെക്കിലേക്ക് വാട്സ്‌ആപ്പിന് ആക്‌സസ് നല്‍കേണ്ടതുണ്ട്.

നിങ്ങള്‍ അനുമതി നല്‍കിയുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ട്രാന്‍സ്ക്രിപ്ഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ശബ്ദ സന്ദേശം പ്ലേ ചെയ്യുമ്പോള്‍, "ട്രാന്‍സ്ക്രിപ്റ്റ്" ഓപ്‌ഷന്‍ സ്ക്രീനില്‍ പോപ്പ് അപ്പ് ചെയ്ത് വരും, അവിടെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ വായിക്കാനാകും. നിങ്ങള്‍ക്ക് ഏത് സ്ഥലത്തുനിന്നും വോയ്‌സ് സന്ദേശത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പ്ലേ ചെയ്യാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

"ഒരു സന്ദേശം ആദ്യമായി ട്രാന്‍സ്ക്രിപ്റ്റ് ചെയ്യുമ്ബോള്‍, അതിന്റെ ട്രാന്‍സ്ക്രിപ്ഷന്‍ വാട്ട്‌സ്‌ആപ്പ് ഡാറ്റാബേസില്‍ സംരക്ഷിക്കപ്പെടുന്നു, അതിനാല്‍ നിങ്ങള്‍ക്ക് പിന്നീട് അതിന്റെ ട്രാന്‍സ്ക്രിപ്ഷന്‍ കാണണമെങ്കില്‍ അത് വീണ്ടും ട്രാന്‍സ്ക്രിപ്റ്റ് ചെയ്യേണ്ടതില്ല," വാബീറ്റഇന്‍ഫോ പറഞ്ഞു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് ഇപ്പോള്‍ അറിയില്ല. റിപ്പോര്‍ട്ട് അനുസരിച്ച്‌, വോയ്‌സ് മെസ്സേജ് ട്രാന്‍സ്ക്രിപ്ഷന്‍ സവിശേഷത ഉടന്‍ തന്നെ ഐഒഎസ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമാകും.

Advertisment