Advertisment

എയര്‍ടെലും എറിക്‌സണും ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി ഗ്രാമീണ മേഖലയില്‍ 5ജി ട്രയല്‍ നടത്തി

New Update

publive-image

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെലും (എയര്‍ടെല്‍) എറിക്‌സണും ചേര്‍ന്ന് ഗ്രാമീണ പ്രദേശങ്ങളില്‍ ഇന്ത്യയില്‍ ആദ്യമായി 5ജി നെറ്റ്‌വര്‍ക്ക് ട്രയര്‍ നടത്തി. ഡല്‍ഹി/എന്‍സിആര്‍ മേഖലയ്ക്കു പുറത്തുള്ള ഭയ്പൂര്‍ ബ്രാമണ്‍ ഗ്രാമത്തിലാണ് അവതരണം നടന്നത്. ടെലികോ വകുപ്പ് അനുവദിച്ച സ്‌പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് (ഇഎംബിബി), ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (എഫ്ഡബ്യുഎ) സര്‍വീസുകള്‍ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിലെ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള 5ജിയുടെ വലിയ തോതിലുള്ള സാധ്യതകളാണ് ട്രയലിലൂടെ വെളിപ്പെട്ടത്.

Advertisment

സൈറ്റില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരംവരെ 5ജി എഫ്ഡബ്ല്യുഎ സാധ്യമായ 3ജിപിപിയില്‍ 200 എംബിപിഎസിലധികം ഔട്ട്പൂട്ട് ലഭിച്ചതാണ് ട്രയലിന്റെ സവിശേഷത. ഇത് 20 കിലോമീറ്റര്‍വരെയുള്ള അന്തര്‍ സൈറ്റുകള്‍ക്ക് അതിവേഗ കവറേജായി മാറുന്നു. റിമോട്ട് മേഖലകളില്‍ പോലും ഹൈസ്പീഡ് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ട്രയലിന്റെ ഭാഗമായി വാണീജ്യമായി ലഭ്യമായ 3ജിപിപി അടിസ്ഥാനമാക്കിയുള്ള 5ജി സ്മാര്‍ട്ട്‌ഫോണിനു പോലും 5ജി ടെസ്റ്റ് നെറ്റ്‌വര്‍ക്ക് കണക്റ്റ് ചെയ്യാന്‍ സാധിച്ചു. 10 കിലോമീറ്റര്‍വരെ 100എംബിപിഎസിലധികം വേഗവും കുറിച്ചു.

5ജി സൈറ്റിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത് എറിക്‌സന്റെ 3ജിപിപി സാധ്യമായ 5ജി റേഡിയോയാണ്. നിലവിലെ എഫ്ഡിഡി സ്‌പെക്ട്രം ബാന്‍ഡും അനുവദിച്ച 3500മെഗാഹെര്‍ട്ട്‌സ് ഇടത്തരം ബാന്‍ഡ് ട്രയല്‍ സ്‌പെക്ട്രവും ഉപയോഗിച്ചാണ് ട്രയല്‍ നടത്തിയത്. ട്രയലിന്റെ ഫലങ്ങള്‍ തെളിയിക്കുന്നത് എയര്‍ടെല്ലിന്റെ നിലവിലുള്ള രാജ്യവ്യാപകമായ 4ജി അടിസ്ഥാന സൗകര്യത്തില്‍ 5ജി ശേഷിയും കവറേജും പ്രാപ്തമാക്കാനുള്ള കഴിവാണ്.

ഇന്ത്യയില്‍ ആദ്യമായി 5ജി നെറ്റ്‌വര്‍ക്കും 5ജി ക്ലൗഡ് ഗെയിമിങ്ങും പരീക്ഷിച്ച എയര്‍ടെല്‍ ഗ്രാമീണ മേഖലയില്‍ ആദ്യമായി 5ജി ട്രയലും നടത്തി അഭിമാനിക്കുന്നുവെന്നും ഡിജിറ്റല്‍ എക്കണോമിക്ക് സംഭാവന നല്‍കുന്ന നവീകരണ സാങ്കേതിക വിദ്യയായിരിക്കും 5ജിയെന്നും 5ജി സാങ്കേതിക വിദ്യയില്‍ എയര്‍ടെല്‍ മുന്നില്‍ തുടരുമെന്നും എറിക്‌സണ്‍ പോലുള്ള സഹകാരികളുമായി ചേര്‍ന്ന് ഇന്ത്യയ്ക്ക് അനുയോജ്യമായ ഉപയോഗ രീതി നടപ്പിലാക്കുമെന്നും എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സിങ് ശേഖണ്‍ പറഞ്ഞു.

'കണക്റ്റഡ് അല്ലാത്തിടത്തും കണക്റ്റാകുന്ന' ഇന്ത്യയിലുടനീളം 5ജി നടപ്പിലാക്കാനുള്ള സാങ്കേതിക വിദ്യയിലെ നാഴികക്കല്ലാണ് എറിക്‌സണും എയര്‍ടെലും സാധ്യമാക്കിയതെന്നും 5ജി രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഉത്തേജനം പകരുമെന്നും എറിക്‌സന്റെ പഠനം അനുസരിച്ച് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്വീകരണത്തില്‍ ശരാശരി 10 ശതമാനം കണ്ട് വര്‍ധിച്ചാലും ജിഡിപി 0.8 ശതമാനം കൂടുമെന്നും എറിക്‌സണ്‍ ദക്ഷിണേഷ്യ, ഓഷ്യാന,ഇന്ത്യ മേധാവി നുണ്‍സിയോ മിര്‍ട്ടിലോ പറഞ്ഞു.

Advertisment