/sathyam/media/post_attachments/vqlabw7UtzkoqKkWyN9I.jpg)
ടെക്നോ സ്പാർക് ഗോ 2022 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറക്കി .8000 രൂപയ്ക്ക് താഴെ വിപണിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ടെക്നോ സ്പാർക് ഗോ 2022 എന്ന സ്മാര്‍ട്ട് ഫോണുകള്‍. ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില 7499 രൂപയാണ്.
6.52 ഇഞ്ചിന്റെ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ 1080p പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .മറ്റൊരു സവിശേഷത ഇതില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ഐ പി എക്സ്2 വാട്ടര്‍ പ്രൊട്ടക്ഷന്‍ ആണ്.
/sathyam/media/post_attachments/Ddh1lmUNobE26gI3noze.jpg)
ആൻഡ്രോയിഡ് 11 -ഗോ എഡിഷനിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് . 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഡ്യൂവല്‍ ക്യാമറകളാണ് ഇതിനുള്ളത് .
13 മെഗാപിക്സല്‍ + എ ഐ ലെന്‍സുകള്‍ എന്നിവയാണ് ഈ ഫോണുകള്‍ക്ക് പിന്നില്‍ നല്‍കിയിരിക്കുന്നത് . അതുപ്പോലെ തന്നെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us