8,000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇന്ത്യയില്‍ ധാരാളം ആളുകള്‍ വാങ്ങുന്ന സ്മാര്‍ട്ട്ഫോണുകളാണ് വില കുറഞ്ഞവ. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണിലേക്ക് ചുവടുമാറുന്ന ആളുകള്‍ വില കൂടിയ ഫോണുകള്‍ വാങ്ങാറില്ല.

Advertisment

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റുമായി കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്നതും വലിയ ഗെയിമുകള്‍ ഒന്നും ലോഡ് ചെയ്യാന്‍ സാധിക്കാത്ത സാധാരണ ഫോണുകള്‍ ആയിരിക്കും. 8000 രൂപയില്‍ താഴെയുള്ള വിലയില്‍ പോലും ധാരാളം ഫോണുകള്‍ ഇന്ന് ലഭ്യമാണ്. എല്ലാ പ്രമുഖ ബ്രാന്റുകളും മികച്ച സ്മാര്‍ട്ട്ഫോണുകള്‍ തന്നെ ഈ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്‍ട്രിലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഷവോമി, സാംസങ്, റിയല്‍മി, ഇന്‍ഫിനിക്സ് പോലുള്ള ബ്രാന്‍ഡുകളെല്ലാം 8000 രൂപയില്‍ താഴെ വിലയില്‍ സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുന്നുണ്ട്.

publive-image

റെഡ്മി 9എ

വില: 7,499 രൂപ

പ്രധാന സവിശേഷതകള്‍

• 6.53-ഇഞ്ച് (1600 x 720 പിക്സല്‍സ്) എച്ച്‌ഡി+ 20:9 ഐപിഎസ് എല്‍സിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീന്‍

• ഐഎംജി പവര്‍വിആര്‍ GE8320 ജിപിയു, 2GHz ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ G25 പ്രോസസര്‍

• 2 ജിബി / 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച്‌ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം

• ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• 13എംപി പിന്‍ ക്യാമറ, എഫ്/2.2 അപ്പേര്‍ച്ചര്‍

• 5 എംപി മുന്‍ ക്യാമറ

• ഡ്യുവല്‍ 4ജി വോള്‍ട്ടി

• 5,000 mAh ബാറ്ററി

publive-image

റിയല്‍മി സി21വൈ

വില: 8,999 രൂപ

പ്രധാന സവിശേഷതകള്‍

• 6.5-ഇഞ്ച് (1600 x 720 പിക്സലുകള്‍) എച്ച്‌ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ

• ഒക്ടാകോര്‍ 12nm യൂണിസോക്ക് ടി610 പ്രോസസര്‍

• 1.8GHz വരെ മാലി-G52 ജിപിയു

• 3 ജിബി LPDDR4X റാം, 32 ജിബി (eMMC 5.1) ഇന്റേണല്‍ സ്റ്റോറേജ് / 4 ജിബി LPDDR4X റാം, 64 ജിബി (eMMC 5.1) ഇന്റേണല്‍ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച്‌ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം

• ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആന്‍ഡ്രോയിഡ് 11 ബേസ്ഡ് റിയല്‍മി യുഐ

• 13 എംപി + 2 എംപി + 2 എംപി പിന്‍ ക്യാമറകള്‍

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവല്‍ 4ജി വോള്‍ട്ടി

• 5,000 mAh ബാറ്ററി

Advertisment