മുൻനിരയിലുള്ള ഫോണുകളുടെ അനുഭവം നൽകി പോക്കോ എക്സ്4 പ്രോ 5ജി അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി:ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഓൺലൈൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ, എക്സ് -സീരിസിലെ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഓൾ റൗണ്ടറായ POCO X4 Pro 5G X പുറത്തിറക്കി. വിട്ടുവീഴ്ചയില്ലാത്ത സ്‌മാർട്ട് കമ്പ്യൂട്ടിംഗ് അനുഭവം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ സ്‌മാർട്ട്‌ഫോൺ.

Advertisment

പോക്കോ എക്സ്4 പ്രോ 5ജി മൂന്ന് നിറങ്ങളിൽ ലഭ്യമാണ് - പോക്കോ യെല്ലോ, ലേസർ ബ്ലൂ, ലേസർ ബ്ലാക്ക് എന്നിവ ഏപ്രിൽ 5 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ആരംഭിക്കും. കൂടാതെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്.

6ജിബി + 64ജിബി മോഡലിന് 18,999 രൂപ, 6ജിബി + 128ജിബി മോഡലിന് 19,999 രൂപ, 128GB-യ്ക്ക് 21,999 രൂപ എന്നിങ്ങനെയാണ് വില. എച്ച്ഡിഎഫ്സി ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപ തൽക്ഷണം കിഴിവ് ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ പോക്കോ എക്സ് - സീരീസ് സ്മാർട്ട്‌ഫോണുകളായ, പോക്കോ എക്സ്2, പോക്കോ എക്സ്3, പോക്കോ എക്സ്3 പ്രോ എന്നിവ എക്സ്ചേഞ്ച് ചെയ്യാനും 3,000 രൂപ അധികം കിഴിവോടെ പോക്കോ എക്സ്4 പ്രോ 5ജി സ്വന്തമാക്കാനും കഴിയും.

Advertisment