Advertisment

പുതിയ ഗെയിമിംഗ് ലാപ്‌ടോപുമായി അസൂസ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി : അസൂസിന് ഗെയിമിംഗ് ലാപ്ടോപുകളുടെ വിപുലമായ ശേഖരം ഇന്ന് വിപണിയില്‍ സുലഭമാണ്. AMD, NVIDIA, Intel എന്നിവയില്‍ നിന്നുള്ള പുതിയ GPU-കളും CPU-കളും ഉപയോഗിച്ച്‌ നവീകരിച്ച ഏറ്റവും പുതിയ മെഷീനുകള്‍ അസൂസ് അടുത്തിടെ പുറത്തിറക്കി.

അടുത്തിടെ Asus TUF ഗെയിമിംഗ് F15 2022 അവലോകനം ചെയ്തപ്പോള്‍, AMD ഇന്‍ഡ്യയില്‍ നിന്ന് കംപനിക്ക്

Asus ROG Strix G15 (2022) G513 ലഭ്യമായി.

Asus ROG Strix G15 (2022) ഗുണങ്ങള്‍:

PROS 1440ു 165Hz ഡോള്‍ബി വിഷന്‍ ഡിസ്പ്ലേ

പവര്‍ RTX 3070 Ti ലാപ്ടോപ്പ് GPU

100ണ USB-PD ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു

മികച്ച കീബോര്‍ഡും ട്രാക്പാഡും

RGB ലൈറ്റിംഗ്

ദോഷങ്ങള്‍:

വെബ് ക്യാമറ ഇല്ല

SD കാര്‍ഡ് സ്ലോട് ഇല്ല

Asus ROG Strix G15 (2022) G513, NVIDIA GeForce RTX 3070 Ti ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗിച്ച്‌ AMD Ryzen 9 6900HX ആണ് കംപനി നല്‍കുന്നത്. ലാപ്ടോപ് PCIe Gen4 മെമ്മറി, DDR5 റാം എന്നിവയും മറ്റും വാഗ്ദാനം ചെയ്യുന്നു. Asus ROG Strix G15 (2022) ഗെയിമിംഗ് ലാപ്‌ടോപിന്റെ വില ഇന്‍ഡ്യയില്‍ 1,94,990 രൂപയാണ്.

ഇതൊരു അത്ഭുതകരമായ ലാപ്ടോപാണ്. NVDIA, AMD എന്നിവയുടെ സംയോജനം ഇഷ്ടപ്പെട്ടു. നിങ്ങള്‍ ഒരു പ്രീമിയം ഗെയിമിംഗ് ലാപ്ടോപിനായി തിരയുകയാണെങ്കില്‍, ഇത് പരിഗണിക്കുക എന്ന് ഒരു ഉപങോക്താവ് പറയുന്നു. ASUS ഈ വര്‍ഷം അവരുടെ മുഴുവന്‍ ഗെയിമിംഗ് ലാപ്ടോപ് ലൈനപും ചില നല്ല മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഭ്രാന്തനായെന്ന് മറ്റൊരാള്‍ പറയുന്നു.

Advertisment