ഗൂഗിൾ മീറ്റും ഡ്യുവോയും ലയിക്കുന്നു ; ഇനി ഒറ്റ പേരിൽ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഗൂഗിൾ മീറ്റും ഡ്യുവോയും ഒന്നാകുന്നു. കോവിഡ് പ്രതിസന്ധിയിൽ പ്രത്യേകിച്ചും ഏറെ പ്രയോജനപ്പെട്ടിരുന്ന ഒന്നായിരുന്നു ഗൂഗിൾ മീറ്റ് ഡ്യുവോ പോലുള്ളവ. ഇപ്പോഴിതാ ഇവ തമ്മിൽ ലയിക്കുകയാണെന്നതാണ് പുതിയ വാർത്തകൾ. ഗൂഗിളിന്റെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളാണ് ഇവ രണ്ടും. ഇനി ഒറ്റ പേരിലായിരിക്കും ഇവ അറിയപ്പെടുക.

Advertisment

വരും ദിവസങ്ങളിൽ തന്നെ ഇതിനായുള്ള നടപടികൾ തുടങ്ങും. മീറ്റിലെ എല്ലാ സൗകര്യങ്ങളും ഡ്യുവോയിൽ കൂട്ടിച്ചേർക്കും. മാത്രമല്ല, ഈ വർഷം അവസാനത്തോട് കൂടി ഡ്യുവോയുടെ പേര് മാറ്റി ഗൂഗിൾ മീറ്റ് എന്നാക്കും.

വിഡിയോ കോൺഫറൻസുകളാണ് ഗൂഗിൾ മീറ്റിൻ്റെ പ്രത്യേകത. ഇനി ഡ്യുവോ ഉപയോക്താക്കൾ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്താൽ മതി. ഈ മാസം മുതൽ തന്നെ ആപ്പിൾ സൗകര്യങ്ങൾ ലഭ്യമായി തുടങ്ങും.

Advertisment