പുതിയ അല്‍ഗോരിതം ; വീഡിയോ സെല്‍ഫി ഉപയോഗിച്ച്‌ പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇന്‍സ്റ്റഗ്രാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

വീഡിയോ സെല്‍ഫി ഉപയോഗിച്ച്‌ പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. കുട്ടികളുടെ പ്രായം കണ്ടുപിടിക്കാന്‍ പുതിയ അല്‍ഗോരിതം.പുതിയ അല്‍ഗോരിതത്തിലൂടെ വികസിപ്പിച്ച ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ്‌വെയറോടു കൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ ഉടന്‍ ലഭ്യമാകും.

Advertisment

നിലവിലെ മാനദണ്ഡം അനുസരിച്ച്‌ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളിലുള്ളവര്‍ ആയിരിക്കണം. എന്നാല്‍, തെറ്റായ ജനന തീയതി നല്‍കി കുട്ടികള്‍ ഈ മാനദണ്ഡം ലംഘിക്കാറുണ്ട്. പുതിയ ഫീച്ചര്‍ വരുന്നതോടെ, ഇത്തരത്തിലുള്ള ലംഘനങ്ങള്‍ തടയാന്‍ സാധിക്കും.

യുകെ ഡിജിറ്റല്‍ ഐഡിന്റിഫിക്കേഷന്‍ സേവന ദാതാവായ യോറ്റിയുടെ സഹായത്തോടെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്യുമ്പോൾ മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ ഫീച്ചറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വീഡിയോ സെല്‍ഫി വഴി ലഭിക്കുന്ന ചിത്രങ്ങള്‍ പ്രായം പരിശോധിച്ച്‌ കഴിഞ്ഞതിനുശേഷം നീക്കം ചെയ്യുമെന്ന് കമ്പ നികള്‍ ഉറപ്പുനല്‍കുന്നുണ്ട്

Advertisment