ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിരക്ക് വർധന അടുത്ത സെപ്റ്റംബറിൽ സംഭവിക്കുമെന്നാണ് കരുതുന്നത്. നിരക്കുകൾ 43 ശതമാനം വരെ വർധിപ്പിക്കുമെന്നും വിവിധ രാജ്യങ്ങളിൽ വില വർധനവ് ഒരുപോലെയാകില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.നിരക്ക് വർധിപ്പിക്കുന്ന ആമസോണിന്റെ പട്ടികയിൽ ഇന്ത്യ ഇല്ല.

Advertisment

publive-image

ഫ്രാൻസിൽ 43 ശതമാനം വിലവർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 69.90 യൂറോ (ഏകദേശം 5,640 രൂപ) നൽകേണ്ടിവരും. ഇറ്റലിയിലും സ്പെയിനിലും നിരക്ക് 49.90 യൂറോ (ഏകദേശം 4,032 രൂപ) ആയിരിക്കും. 39 ശതമാനം വർധനയാണിത്. ബ്രിട്ടനിലെ വാർഷിക നിരക്ക് 95 പൗണ്ട് (ഏകദേശം 9,070 രൂപ) ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ജർമനിയിൽ താമസിക്കുന്നവർക്ക് 89.90 യൂറോ (ഏകദേശം 8,590 രൂപ) നൽകേണ്ടിവരും. യുഎസ് കഴിഞ്ഞാൽ ആമസോണിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ബ്രിട്ടൻ.

2021 ഒക്ടോബറിലാണ് ആമസോൺ പ്രൈം ഇന്ത്യയിലെ നിരക്കുകൾ കൂട്ടിയത്. ഇന്ത്യയിൽ ആമസോൺ പ്രൈമിന്റെ പ്രതിമാസ നിരക്ക് 129 രൂപയിൽ നിന്ന് 179 രൂപയായി ഉയർത്തുകയായിരുന്നു. മൂന്ന് മാസത്തേക്കുള്ള നിരക്ക് 459 രൂപയും പ്രതിവർഷം 1,499 രൂപയുമാണ്.

ഈ വർഷം ഫെബ്രുവരിയിൽ ആമസോൺ പ്രൈം യുഎസിലെ നിരക്കുകൾ 20 ശതമാനവും വർധിപ്പിച്ചിരുന്നു. അമേരിക്കയിലെ ആമസോൺ പ്രൈം അംഗത്വ നിരക്ക് പ്രതിമാസം 14.99 ഡോളർ (ഏകദേശം 1,120 രൂപ) ആണ്. അമേരിക്കയിൽ ആമസോൺ പ്രൈമിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ചെലവ് 139 ഡോളർ ആണ് (ഏകദേശം 10,300 രൂപ).

ആമസോൺ പ്രൈം അംഗത്വ നിരക്ക് വർധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം വർധിച്ച പണപ്പെരുപ്പവും അധിക പ്രവർത്തനച്ചെലവുകളമാണ്. മികച്ച ഉള്ളടക്കം സമയബന്ധിതമായി എത്തിക്കുന്നതിന് വിലവർധന അനിവാര്യമാണെന്ന് ആമസോൺ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

Advertisment