എടിഎം കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് മുൻപ് പണം പിൻവലിക്കൽ പരിധിയും പ്രധാന ബാങ്കുകൾ ഈടാക്കുന്ന ചാർജുകളും നോക്കാം..

author-image
ടെക് ഡസ്ക്
Updated On
New Update

എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ പല ബാങ്കുകൾക്കും പലതാണ്, അതുപോലെ അക്കൗണ്ടിന്റെ താരത്തിനനുസരിച്ചും സൗജന്യ ഇടപാടുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം. സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ പല ബാങ്കുകളും വൻ തുകകളാണ് ഈടാക്കുക.

Advertisment

publive-image

കഴിഞ്ഞ വർഷം ജൂണിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, സൗജന്യ ഇടപാട് പരിതി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. 2022 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.  നേരത്തെ ഇത്തരം ഓരോ ഇടപാടിനും 20 രൂപ ഈടാക്കാൻ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.

ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് എടിഎമ്മുകളിൽ ഓരോ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട് കൂടാതെ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന്  മൂന്ന് സൗജന്യ ഇടപാടുകളും. മെട്രോ സിറ്റിയിലെ ഉപഭോക്താക്കൾക്ക് മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നും  അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.

വർദ്ധിച്ചുവരുന്ന എടിഎം സ്ഥാപന ചെലവും മെയിന്റനൻസ് ചെലവും നേരിടാൻ ബാങ്കുകൾ എടിഎം സേവന നിരക്കുകൾ ഉയർത്തുന്നുണ്ട്. ഒരു ഉപഭോക്താവിന്റെ കൈവശമുള്ള കാർഡിനെ ആശ്രയിച്ച് എല്ലാ പ്രമുഖ ബാങ്കുകളും ഡെബിറ്റ് കാർഡുകൾക്കോ ​​എടിഎം കാർഡുകൾക്കോ ​​വാർഷിക ഫീസ് ഈടാക്കുന്നുണ്ട്.

publive-image

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

1 . ഡെബിറ്റ് കാർഡ് വാർഷിക മെയിന്റനൻസ് ചാർജുകൾ

ക്ലാസിക് ഡെബിറ്റ് കാർഡ് - 125 രൂപ + ജിഎസ്ടി
സിൽവർ/ഗ്ലോബൽ കോൺടാക്റ്റ്ലെസ്സ് ഡെബിറ്റ് കാർഡ്  - 125 രൂപ + ജിഎസ്ടി
യുവ / ഗോൾഡ് / കോംബോ / മൈ കാർഡ് പ്ലസ് ഡെബിറ്റ് കാർഡ് -  175 രൂപ + ജിഎസ്ടി
പ്ലാറ്റിനം ഡെബിറ്റ് കാർഡ് - 250 രൂപ + ജിഎസ്ടി
പ്രൈഡ്/പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് - 350 രൂപ  + ജിഎസ്ടി

2  ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജുകൾ - 300  - രൂപ  + ജിഎസ്ടി

3  പിൻ നമ്പർ വീണ്ടും ലഭിക്കാൻ - 50 രൂപ  + ജിഎസ്ടി

4.  ഇടപാട് നിരക്കുകൾ (എടിഎമ്മിൽ)

25,000 രൂപ  വരെയുള്ള ഇടപാടുകൾക്ക് സ്വന്തം ബാങ്കിൽ നിന്നും 5   ഇടപാടുകളും മറ്റ് ബാങ്കുകളിൽ നിന്നും  3  ഇടപാടുകളും അനുവദിക്കും.  25,000 രൂപ മുതൽ 50,000 രൂപ വരെയുള്ള ഇടപാടുകൾക്ക്  സ്വന്തം ബാങ്കിൽ നിന്നും 5   ഇടപാടുകളും മറ്റ് ബാങ്കുകളിൽ നിന്നും  3  ഇടപാടുകളും അനുവദിക്കും. 50,000 ന് മുകളിൽ വരുന്ന ഇടപാടുകൾക്ക് മറ്റ് ബാങ്കുകളിൽ നിന്ന് 3  തവണയും സ്വന്തം ബാങ്കിൽ നിന്നും പരിധികളില്ലാതെയും പിൻവലിക്കാം.

നിശ്ചിത പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള നിരക്കുകൾ മറ്റ് ബാങ്കുകളിൽ നിന്നാണെങ്കിൽ 20 രൂപ + ജിഎസ്ടി. സ്വെആന്തം ബാങ്കിൽ നിന്നാണെങ്കിൽ 10 രൂപ + ജിഎസ്ടി. നിശ്ചിത പരിധിക്കപ്പുറമുള്ള സാമ്പത്തികേതര ഇടപാടുകൾക്കുള്ള നിരക്കുകൾ മറ്റ് ബാങ്കുകളിൽ നിന്നാണെങ്കിൽ 8 രൂപ + ജിഎസ്ടി. സ്വന്തം ബാങ്കിൽ നിന്നാണെങ്കിൽ  5 രൂപ + ജിഎസ്ടി.

അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാതെ ഇടപാടുകൾ നടക്കാതെ വരികയാണെങ്കിൽ മറ്റ് ബാങ്കുകളിലെ എടിഎം ഉപയോഗിച്ചാലും  മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാലും 20 രൂപ + ജിഎസ്ടി ഈടാക്കും

 

 

 

 

Advertisment