വി ആപ്പില്‍ മള്‍ട്ടിപ്ലെയറിന്‍റേയും മല്‍സരങ്ങളുടേയും ലോകം തുറന്ന് വി ഗെയിംസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: വി ആപ്പിലുള്ള വി ഗെയിംസില്‍ ഒന്നിലേറെ പേര്‍ക്ക് കളിക്കുവാനും മല്‍സരിക്കുവാനും അവസരങ്ങളുള്ള ഗെയിമുകള്‍ക്ക് തുടക്കമായി. മാക്സംടെക് ഡിജിറ്റല്‍ വെഞ്ചേഴ്സുമായുള്ള പങ്കാളിത്തത്തോടെയാണ് ജനപ്രിയവും മല്‍സരാധിഷ്ഠിതവും ഉയര്‍ന്ന കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ നാല്‍പതിലേറെ ഗെയിമുകള്‍ അവതരിപ്പിക്കുന്നത്. എക്സ്പ്രസ് ലുഡോ, ക്വിസ് മാസ്റ്റര്‍, സോളിറ്റയര്‍ കിങ്, ഗോള്‍ഡന്‍ ഗോള്‍, ക്രിക്കറ്റ് ലീഗ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

Advertisment

വി ഉപഭോക്താക്കളല്ലാത്തവര്‍ അടക്കം സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഒരുമിച്ചു ഗെയിമുകള്‍ കളിക്കാനായി വി ഉപഭോക്താക്കള്‍ക്ക് ക്ഷണിക്കാനാവും. സംഘമായി കളിക്കാനും ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും വി ഗെയിംസ് അവസരമൊരുക്കും. ടൂര്‍ണമെന്‍റ് മോഡ്, ബാറ്റില്‍ മോഡ്, ഫ്രണ്ട്സ് മോഡ് എന്നീ മൂന്നു രീതികളാണ് ഇതില്‍ അവതരിപ്പിച്ചിട്ടുളളത്. ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് കോയിനുകള്‍ നേടാനും അത് കൂടുതല്‍ ഗെയിമുകള്‍ കളിക്കാനോ വന്‍ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനോ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനോ ആയി ഇവ റിഡീം ചെയ്യാനും അവസരമുണ്ടാകും.

ഉപഭോക്താക്കള്‍ ഗെയിമിങില്‍ കൂടുതല്‍ സമയവും പണവും വരും വര്‍ഷങ്ങളില്‍ ചെലവഴിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച വി ഗെയിംസ് ഇപ്പോള്‍ സ്വാഭാവിക വളര്‍ച്ചാ പാതയിലാണ്. ലളിതമായും ഗൗരവമായും ഇതിനെ കാണുന്ന ഗെയിമര്‍മാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി വി ഉയര്‍ത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും നിന്നു ഡൗണ്‍ലോഡു ചെയ്യാവുന്ന വി ആപ്പില്‍ വി ഗെയിംസ് പ്രയോജനപ്പെടുത്താവുന്നതാണ്.

Advertisment