വിഷ്വൽ ഇഫക്റ്റുകളും മ്യൂസിക്കൽ സപ്പോർട്ടും ; പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെയുള്ള നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന അപ്‌ഡേറ്റാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിച്ചത്. കൂടാതെ ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും മ്യൂസിക്കൽ സപ്പോർട്ടുമുള്ള പുതിയ മെമ്മറി ഫീച്ചറുമുണ്ട്. ഈ ആഴ്ചയാണ് കമ്പനി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2019-ലാണ് ഉപയോക്താക്കൾക്ക് ആദ്യമായി ഗൂഗിൾ ഫോട്ടോസ് പരിചയപ്പെടുത്തിയത്.

Advertisment

ഇതിന്റെ മെമ്മറീസ് ഫീച്ചറിലേക്കുള്ള അപ്‌ഗ്രേഡിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. മെമ്മറീസ് ഫീച്ചറിന് ഇപ്പോൾ 3.5 ദശലക്ഷത്തിലധികം വ്യൂവേഴ്സ് ഉണ്ടെന്നും ഗൂഗിൾ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലെയും ഫേസ്‌ബുക്കിലെയും സ്റ്റോറികൾക്കും മെമ്മറീസിനും സമാനമായി സിനിമാറ്റിക് ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസിലൂടെ ഉപയോക്താക്കളെ പഴയ ഫോട്ടോകളിലേക്ക് തിരിഞ്ഞുനോക്കാൻ അനുവദിക്കുന്ന മെമ്മറീസ് ഫീച്ചർ പുതുക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസ് മെമ്മറികൾക്ക് നിലവിൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് മികച്ച സ്‌നിപ്പെറ്റുകൾ സ്വയമേവ തിരഞ്ഞെടുത്ത് ട്രിം ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.

Advertisment