ലാവ ബ്ലെയ്സ് പ്രോ പുറത്തിറക്കി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: ഇന്ത്യൻ സ്മാർട്ട്  ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണൽ ഏറ്റവും പുതിയ മോഡൽ ലാവ ബ്ലെയ്സ് പ്രോ അവതരിപ്പിച്ചു.  അവതരണവേളയിൽ ബ്രാൻഡ് അംബാസിഡറായി  സിനിമാതാരം കാർത്തിക്  ആര്യ രംഗത്തെത്തി. സ്റ്റൈലിഷ് രൂപകല്പനയിൽ  6 എക്സ് സൂം, 50 എംപി ട്രിപിൾ ക്യാമറ തുടങ്ങിയ നിരവധി സവിഷേതകളുമായാണ്  ലാവ ബ്ലെയ്സ് പ്രോ എത്തുന്നത്. ഡെമോ അറ്റ് ഹോം സേവനവും ഇതോടൊപ്പം ബ്ലെയ്സ് പ്രോയ്ക്കു വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

ഉയർന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്സ് വിഭാഗം മേധാവി തേജീന്ദർ  സിങ് പറഞ്ഞു.

10,499 രൂപ വിലയുള്ള ബ്ലെയ്സ് പ്രോ ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോൾഡ് എന്നീ  നാലു നിറങ്ങളിലായാണ്  അവതരിപ്പിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ട്, ലാവ ഇ-സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ  എന്നിവിടങ്ങളിൽ  ലാവ ബ്ലെയ്സ് പ്രോ ലഭ്യമാകും. ഈ മേഖലയിൽ  ഇതാദ്യമായി വാതിൽപ്പടിക്കൽ  സേവനമെത്തിക്കുന്ന ഫ്രീ സർവീസ്  അറ്റ് ഹോമും ലാവ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment