Advertisment

വൺപ്ലസ് ബഡ്സ് പ്രോ 2 വിന്റെ സ്പേസിഫിക്കേഷനുകൾ ചോർന്നു

New Update

ൺപ്ലസ് ബഡ്സ് പ്രോ 2 വിന്റെ സ്പേസിഫിക്കേഷനുകൾ ചോർന്നു. ഇതനുസരിച്ച് വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളെ കുറിച്ച് മികച്ചൊരു ഐഡിയ ലഭ്യമാകും. ഇയർബഡുകൾ 11 എംഎം, 6 എംഎം ഡ്യുവൽ ഓഡിയോ ഡ്രൈവറുകൾ അവതരിപ്പിക്കും. കൂടാതെ അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുള്ള (ANC)  സപ്പോർട്ടോടെ വരികയും ചെയ്യും. ഇതുവരെയുള്ള പ്രീമിയം TWS ഇയർഫോണുകളായി കമ്പനി  വൺപ്ലസ് ബഡ്‌സ് പ്രോ 2021 ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു.

Advertisment

ടിപ്സ്റ്റര്‌‍ സ്റ്റീവ് ഹെമ്മർസ്റ്റ ഓഫർ  (Twitter @OnLeaks) ആണ് പ്രൈസ്ബാബയുമായി സഹകരിച്ച് വൺപ്ലസ് ബഡ്സ് പ്രോ 2 ന്റെ സവിശേഷതകൾ ചോർത്തിയത്. TWS ഇയർഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ്  സൂചന. കഴിഞ്ഞ വർഷം പുറത്തിറക്കിയ കമ്പനിയുടെ പ്രീമിയം TWS ഇയർഫോണുകളുടെ പിൻഗാമിയെ അവതരിപ്പിക്കാനുള്ള പദ്ധതികൾ വൺപ്ലസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

publive-image

ടിപ്‌സ്റ്റർ പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, 11 എംഎം ഡൈനാമിക് ഡ്രൈവർ ഫീച്ചർ ചെയ്യുന്ന ഫസ്റ്റ് ജനറേഷൻ വൺപ്ലസ് ബഡ്‌സ് പ്രോയിൽ നിന്ന് വ്യത്യസ്തമായി വൺപ്ലസ് ബഡ്‌സ് പ്രോ 2 11 എംഎം, 6 എംഎം ഡ്യുവൽ ഡ്രൈവറുകൾ എന്നിവ അവതരിപ്പിക്കും. ഓപ്പോ Enco X2 TWS ഇയർഫോണുകളിലും സമാനമായ ഡ്യുവൽ ഡ്രൈവർ ക്രമീകരണമുണ്ട്. വൺപ്ലസ് ബഡ്‌സ് പ്രോ 2-ൽ രണ്ട് ഇയർബഡുകളിലും മൂന്ന് മൈക്രോഫോണുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.സ്‌പേഷ്യൽ ഓഡിയോയ്‌ക്കൊപ്പം എൽഎച്ച്‌ഡിസി 4.0 കോഡെക്കിനെ സപ്പോർട്ട് ചെയ്യുമെന്നും വൺപ്ലസ് ബഡ്‌സ് പ്രോ 2 റിപ്പോർട്ട് ചെയ്യുന്നു.  45dB വരെ  ആക്ടീവായ നോയിസ് ക്യാൻസലേഷൻ ഫീച്ചർ ചെയ്യുന്നുണ്ട് ഇത്.

ഒമ്പത് മണിക്കൂർ വരെ ബാറ്ററി ലൈഫും  38 മണിക്കൂർ ബാറ്ററി ബാക്കപ്പും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഫീച്ചർ ഓണാക്കിയാൽ, റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾക്ക് ആറ് മണിക്കൂർ വരെ ബാറ്ററി യൂസേജും 22 മണിക്കൂറ്‍ കേയ്സും ലഭിക്കും. അതേസമയം, ഇയർബഡുകൾ 10 മിനിറ്റ് ചാർജ് ചെയ്യുന്നത് വഴി ഇയർബഡുകളിൽ മൂന്ന് മണിക്കൂർ പ്ലേബാക്കും കെയ്‌സിൽ 10 മണിക്കൂർ ബാറ്ററി ലൈഫും ലഭിക്കും. ഗൂഗിൾ ഫാസ്റ്റ് പെയറിനുള്ള പിന്തുണയ്‌ക്കൊപ്പം ബ്ലൂടൂത്ത് v5.2 കണക്റ്റിവിറ്റിയും വൺപ്ലസ് ബഡ്‌സ് പ്രോ 2 അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.

Advertisment