‘ക്ലിയര്‍ കോളിംഗ്’ ; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പിക്സല്‍ ഫോണ്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ടെക് ലോകത്ത് ഏറെ സ്വീകാര്യത നേടാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് ഉള്ളത്. അത്തരത്തില്‍, പിക്സല്‍ 7 സീരീസില്‍ ഏറ്റവും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോളിംഗിന് വ്യക്തത കൂട്ടാന്‍ സഹായിക്കുന്ന ‘ക്ലിയര്‍ കോളിംഗ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 ക്യുപിആര്‍ 1 ബീറ്റ 3 സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. മെഷീന്‍ ലേണിംഗ് സംവിധാനമാണ് ഈ ഫീച്ചറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കോള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അലോസരപ്പെടുത്തുന്ന ശബ്ദത്തെ പ്രത്യേകം ഫില്‍റ്റര്‍ ചെയ്യുകയും, സംസാരിക്കുന്നവരുടെ ശബ്ദത്തിന്റെ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഗൂഗിള്‍ പിക്സല്‍ 7 സീരീസിലെ ക്യാമറകളുടെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടത്. നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ആദ്യ പ്രീമിയം ബ്രാന്‍ഡുകളായ ഗൂഗിള്‍ പിക്സല്‍ 7, ഗൂഗിള്‍ പിക്സല്‍ 7 പ്രോ എന്നിവ അവതരിപ്പിക്കുന്നത്.

Advertisment