/sathyam/media/post_attachments/dyTHqMbxaXsxidp8Xtce.jpg)
പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് പ്രീമിയം ഫോണുകളായ ഇൻഫിനിക്സ് സീറോ 5ജി 2023 ഫോണുകൾ അവതരിപ്പിച്ചു. ആഗോള വിപണിയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റോട് കൂടിയ പഞ്ച് ഹോൾ ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 1080 SoC പ്രോസസ്സർ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. ഫോണുകൾക്ക് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ മൂന്ന് നിറങ്ങളിലാണ് ഇൻഫിനിക്സ് സീറോ 5ജി 2023 ഫോണുകൾ എത്തുന്നത്. പേൾ വൈറ്റ്, സബ്മറൈനർ ബ്ലാക്ക്, കോറൽ ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ 20000 രൂപയുടെ മുകളിൽ ഉള്ള വിലയിൽ എത്തുമെന്നാണ് കരുതുന്നത്. ഇൻഫിനിക്സ് സീറോ 5ജി ഫോണുകൾ 19,999 രൂപക്കായിരുന്നു ഇന്ത്യയിൽ എത്തിയത്. ഇൻഫിനിക്സ് സീറോ 5ജി ഫോണുകളുടെ പിന്ഗാമികളായി ആണ് ഇൻഫിനിക്സ് സീറോ 5ജി 2023 ഫോണുകൾ എത്തുന്നത്. ഇൻഫിനിക്സ് സീറോ 5ജി ഫോണുകൾക്ക് സമാനമായ ഡിസൈനാണ് ഈ ഫോണുകൾക്കും ഉണ്ടാകുകയെന്നാണ് കരുതുന്നത്. എന്നാൽ ഇതിന്റെ അപ്ഗ്രേഡഡ് വേർഷനായിരിക്കും ഈ ഫോൺ എന്നാണ് കരുതുന്നത്.
6.78 ഇഞ്ച് ഐപിഎസ് എൽടിപിഎസ് ഡിസ്പ്ലേ പാനലാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 120 hz റിഫ്രഷ് റേറ്റോട് കൂടിയ ഫുൾഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്.കൂടാതെ ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമുണ്ട്. 50 മെഗാപിക്സൽ മെയിൻ ലെന്സ്, രണ്ട് 2 മെഗാപിക്സൽ ഓക്സിലറി സെൻസറുകൾ എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 33 വാട്ട്സോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണുകൾക്ക് ഉള്ളത്.
അതേസമയം റിയൽമി 10 5ജി ഫോണുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 4ജി വേർഷൻ കഴിഞ്ഞ ആഴ്ച ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ റിയൽമി 10 4 ജി വേർഷനേക്കാൾ വളരെ വ്യത്യസ്‍തമായ ഡിസൈനാണ് റിയൽമി 10 5ജി ഫോണുകൾക്ക് ഉള്ളത്. റിയൽ മി 9ഐ 5ജി ഫോണുകളുടെ റീബ്രാൻഡഡ് വേർഷനാണ് റിയൽമി 10 5ജി ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 15000 രൂപയിൽ അകത്ത് വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 90Hz പാനലും മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
റിയൽമി 10 5ജി ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലും 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോണുകൾ എത്തുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,299 സിഎൻവൈയും (ഏകദേശം 14, 700 രൂപ) 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,599സിഎൻവൈയുമാണ് (ഏകദേശം 18,100 രൂപ). ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us