/sathyam/media/post_attachments/n7nDfz3g4PU6jblc8i12.jpg)
കൊച്ചി: ആല്‍ക്കെമിക് സോണിക് എന്‍വയോണ്‍മെന്റ് (എഎസ്ഇ) സ്ഥാപകയും, മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ടിസ്റ്റും, സ്‌പെഷ്യല്‍ സൗണ്ട് എന്‍വയോണ്‍മെന്റ് കമ്പോസറുമായ സത്യ ഹിന്ദുജ സൗണ്ട് ആസ് ഫ്രീഡം സംവാദത്തിനു ആതിഥ്യം വഹിക്കുന്നു. ശബ്ദത്തെ ഒരു ഉപകരണമായി ഉപയോഗിച്ച് മാനസിക സ്വാതന്ത്ര്യത്തിലേക്കും ആരോഗ്യത്തിലേക്കും വഴികള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള സംവാദമായിരിക്കും നടത്തുക. സെന്റര്‍ ഫോര്‍ ന്യൂറോ അക്കോസ്റ്റിക് റിസര്‍ച്ച് സ്ഥാപക ഡയറക്ടറും, ബ്രെയിന്‍ വേവ് എന്റര്‍ടെയിന്‍മെന്റ് വിദഗ്ധന്‍, ഗാനരചയിതാവ്, അധ്യാപകന്‍, ഫ്യൂച്ചറിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനുമായ ഡോ.ജെഫ്രി തോംസണ്‍, ബ്രിട്ടീഷ് വോയ്‌സ് ടീച്ചറും ഫാമിലി കോണ്‍സ്റ്റലേഷന്‍ തെറാപ്പിസ്റ്റുമായ ജില്‍ പേഴ്‌സ് എന്നിവരുമായി സത്യ ഹിന്ദുജ സംവദിക്കും. 2022 നവംബര്‍ 24ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സൗണ്ട് ആസ് ഫ്രീഡം സംവാദം വെര്‍ച്വലായി അവതരിപ്പിക്കും.
ആല്‍ക്കെമിക് സോണിക് എന്‍വയോണ്‍മെന്റിനൊപ്പം ശബ്ദത്തില്‍ ചിന്തിക്കാന്‍ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സെന്‍സോറിയല്‍ സൈറ്റ്‌സ്‌പെസിഫിക് സ്‌പേഷ്യല്‍ സൗണ്ട് അനുഭവങ്ങള്‍ സത്യ ഹിന്ദുജ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. 2021 മെയ് മാസം നെവര്‍ എലോണ്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് സമ്മിറ്റില്‍ ദീപക് ചോപ്രയുടെ ഫൗണ്ടേഷനുമായി ആല്‍ക്കെമിക് സോണിക് എന്‍വയോണ്‍മെന്റ് പങ്കാളിയായതോടെയാണ് ഈ ദൗത്യത്തിന്റെ ഏറ്റവും ശക്തമായ പ്രകടനം നടന്നത്. സമ്മിറ്റില്‍ സ്‌പോട്ട്‌ലൈറ്റ് ഇന്ത്യ എന്ന മൂന്ന് മണിക്കൂര്‍ ഭാഗം സത്യ വിവരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us