/sathyam/media/post_attachments/Ld6xHNjpZ5wAWMyJVprO.jpg)
ഗൂഗിളിന്റെ ആപ്ലിക്കേഷൻ സ്റ്റോറായ ഗൂഗിൾ പ്ലേസ്റ്റോർ പതിവുപോലെ ഈ വർഷത്തെ അവരുടെ മികച്ച ആപ്പുകളെ തിരഞ്ഞെടുക്കുന്ന ഗൂഗിൾ പ്ലേ അവാർഡ്സ് 2022 പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ആപ്പായി ഗൂഗിൾ തെരഞ്ഞെടുത്തത് വോംബോയുടെ ഡ്രീമാണ് (Dream by WOMBO). ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഉപയോഗപ്പെടുത്തി ചിത്രങ്ങൾ സൃഷ്ടിക്കുന്ന ആപ്പാണ് ഡ്രീം. AI അടിസ്ഥാനമാക്കിയുള്ള പഠന ആപ്പായ ക്വെസ്റ്റ് (Questt) ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്പ്. 2022 ലെ ഏറ്റവും മികച്ച ഗെയിം അപെക്സ് ലെജൻഡ്സ് മൊബൈൽ ആണ്.
യൂസേഴ്സ് ചോയ്സ് അവാർഡ് ലഭിച്ച ആപ്പ് ബിറിയൽ (BeReal) ആണ്. 2020-ൽ പുറത്തുവന്ന ഒരു ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്പാണ് ബിറിയൽ. അപെക്സ് ലെജൻഡ്സ് മൊബൈൽ തന്നെയാണ് യൂസർമാരുടെ ഇഷ്ട ഗെയിം. ഇന്ത്യയിലെ യൂസർ ചോയ്‌സ് ആപ്പ് 'ഷോപ്പ്‌സി'(Shopsy)യാണ്, അതേസമയം ഗെയിം ആംഗ്രി ബേർഡ്‌സ് ജേർണിയും (Angry Birds Journey).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us