ഡിലീറ്റ് ഫോർ എവരിവണിന് പകരം ഡിലീറ്റ് ഫോർ മി’ യിൽ തട്ടിയാൽ ഇനി തടിയൂരാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

വാട്ട്‌സ്ആപ്പിൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്നതിന് പകരം ‘ഡിലീറ്റ് ഫോർ മീ’ എന്ന് അബദ്ധത്തിൽ ക്ലിക്ക് ചെയ്ത് പോകുന്നവർക്ക് ഇനി ഭയക്കേണ്ട. ‘ആക്‌സിഡന്റൽ ഡിലീറ്റ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചതായി വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു.

Advertisment

ഇത് ഉപയോക്താക്കൾക്ക് ‘ഡിലീറ്റ് ഫോർ മി’ എന്ന നിലയിൽ ഡിലീറ്റ് ആയിപ്പോയ സന്ദേശം undo ചെയ്യാൻ അനുവദിക്കുന്നു. ഇതിനായി 5 സെക്കൻഡ് വിൻഡോ ആരംഭിക്കുകയും അതിനുള്ളിൽ ഡിലീറ്റ് റിവേഴ്‌സ് ചെയ്യാൻ അവസരം നൽകുകയും ചെയ്യും.

ശേഷം ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഫീച്ചർ ഉപയോഗിച്ച് സന്ദേശം എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാം. നേരത്തെ ഡിലീറ്റ് ഫോർ മിയിൽ അറിയാതെ തട്ടി മെസേജ് ഡിലീറ്റ് ആയിപ്പോയവർക്ക് സന്ദേശത്തിൽ നിന്ന് ആക്സസ് നഷ്ടപ്പെട്ട് പോകുന്ന അവസ്ഥ ഉണ്ടായിരുന്നു.

യുഎസ് ആസ്ഥാനമായുള്ള ടെക് പോർട്ടലായ ടെക് ക്രഞ്ച് റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ പ്രവർത്തിക്കും. ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും

Advertisment