വാട്ട്സാപ്പ് സ്റ്റാറ്റസുകൾക്കും നിയന്ത്രണം വരുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സ്റ്റാറ്റസ് പങ്കുവെക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാട്ട്സാപ്പ്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളെ അനുകരിച്ച് വാട്ട്സാപ്പ് തുടങ്ങിയ സ്റ്റാറ്റസ് സംവിധാനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോകുന്നത്.ഉപയോക്താക്കളുടെ താല്പര്യമനുസരിച്ച് പല തരത്തിലുള്ള കണ്ടൻ്റുകൾ ദിവസവും വാട്ട്‌സാപ്പ് സ്റ്റാറ്റസ് വഴി പങ്കുവെയ്ക്കാറുണ്ട്.

ഉപയോക്താവിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആരെങ്കിലും സ്റ്റാറ്റസ് മുഖാന്തരം അശ്ശീല വീഡിയോകളോ അപകീര്‍ത്തിപരമായ ചിത്രങ്ങളോ ടെക്സ്റ്റുകളോ കമ്പനിച്ച കട പോളിസി ലംഘിച്ച് കൊണ്ട് ഷെയര്‍ ചെയ്യുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുളള സൗകര്യമായിരിക്കും പുതിയതായി ഒരുക്കാൻ പോകുന്നത്‌. ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്‌സാപ്പ് എന്നാണ് വിവരം. വരുന്ന അപ്‌ഡേറ്റുകളില്‍ ഉൾപ്പെടുത്തി ഈ ഫീച്ചര്‍ വാട്ട്‌സാപ്പ് അവതരിപ്പിക്കാനാണ് സാധ്യത.

Advertisment