/sathyam/media/post_attachments/wlzPDVv0QwN2WyLkThqN.jpg)
ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് എക്സ്8എ പുറത്തിറങ്ങി. യുകെ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലാണ് ഓണർ എക്സ്8എ അവതരിപ്പിച്ചത്. ഓണർ എക്സ്8ന് സമാനമായ ഫീച്ചറുകളാണ് പുതിയ ഹാൻഡ്സെറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഓണർ എക്സ്8എ വരുന്നത്. മീഡിയടെക് ഹീലിയോ ജി88 പ്രോസസർ, 100 മെഗാപിക്സലിന്റെ റിയർ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ഓണർ എക്സ്8എ യുടെ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 220 യൂറോയാണ് (ഏകദേശം 19,500 രൂപ) വില. അതേസമയം, മലേഷ്യയിലെ വില 999 ആർഎം (ഏകദേശം 19,200 രൂപ) ആണ്. ഫെബ്രുവരി 14 ന് മുൻപ് ഓണർ എക്സ്8എ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഓണർ ബാൻഡ് 6 ഫ്രീയായി ലഭിക്കും. മലേഷ്യയിലെ ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മിഡ്‌നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, സിയാൻ ലേക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഓണർ എക്സ്8എ വാങ്ങാം.
മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, മറ്റൊന്ന് 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഓണർ എക്സ്8എ ലഭ്യമാണ്. ട്രിപ്പിൾ റിയർ ക്യാമറയുമായാണ് ഓണർ എക്സ്8എ വരുന്നത്. f/1.9 അപ്പേർച്ചറും ഓട്ടോ-ഫോക്കസുമുള്ള 100 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. 5 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസുമാണ് മറ്റു രണ്ട് ക്യാമറകൾ. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 22.5W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് UI 6.1 ആണ് ഓണർ എക്സ്8എയിലെ ഒഎസ്.