കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വി കേരള സര്‍ക്കിളിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോയ്സ് ഓവര്‍ വൈഫൈ സേവനം അവതരിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ മുഖ്യ നഗരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സേവനം ലഭ്യമാണ്.
കെട്ടിടങ്ങള്‍ക്കുള്ളില്‍ എല്ലാ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജായിരിക്കും വി വോയ്സ് ഓവര്‍ വൈഫൈ ലഭ്യമാക്കുക. വൈഫൈയില്‍ കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ വീട്ടിലായാലും ഓഫിസിലായാലും കോളുകള്‍ മുറിഞ്ഞു പോകാതെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയും കോളുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കും.കേരള സര്‍ക്കിളിലെ വി പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വോയ്സ് ഓവര്‍ വൈഫൈ കോളുകള്‍ ഇപ്പോള്‍ അധിക ചാര്‍ജില്ലാതെ നടത്താം.
ലളിതമായ രീതിയില്‍ വി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ തികച്ചും സൗജന്യമായി വോയ്സ് ഓവര്‍ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റു ചെയ്യാം.
- സ്മാര്‍ട്ട് ഫോണ്‍ വൈഫൈ കോളിങ് പിന്തുണക്കുമോ എന്നു പരിശോധിക്കുക (www.myvi.in/vi-wifi-calling)
- സജീവമായ വോള്‍ട് കോളിങ് സേവനമുള്ള വി സിം ഉണ്ടായിരിക്കുക
- വൈഫൈ നെറ്റ് വര്‍ക്കിലേക്കു പോകുകയും ഡിവൈസില്‍ വൈഫൈ കോളിങ് സ്വിച്ച് ഓണാക്കുകയും ചെയ്യുക.