വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും.രം​ഗത്ത്. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ. വ്യക്തികൾക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് ഡേറ്റാ സമ്പ്രദായങ്ങൾ പരിഹരിക്കാൻ യുഎസ് നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ.
/sathyam/media/post_attachments/wp2lfG01f7e9hqjo8gj1.png)
ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെർവറുകൾ നിർത്തുകയും ചെയ്തിരുന്നു. നോർഡ് വിപിഎൻ കമ്പനികളും രാജ്യത്തെ സെർവർ പിൻവലിക്കുമെന്ന് അറിയിച്ചു. വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം എന്നായിരുന്നു അവരുടെ വാദം.
ഈ വിപിഎൻ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സിഎ), റോൺ വൈഡൻ (ഡി-ഒആർ) എന്നിവരുടെ കത്തിൽ പറയുന്നതനുസരിച്ച് വിപിഎൻ കമ്പനികൾ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വിൽക്കുന്നതും ഉപയോക്തൃ പ്രവർത്തന ലോഗുകൾ നിയമത്തിന് നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങള് കത്തിൽ പറയുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us