മക്ഡൊൾഡ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ട്​ വയസുകാരനെ എലി കടിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

New Update

publive-image

തെലുങ്കാന: ഹൈദരാബാദിലെ ഫാസ്റ്റ്​ ഫുഡ്​ കടയിൽനിന്ന്​ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ട്​ വയസുകാരനെ ബാലനെ എലി കടിച്ചു. കോമ്പള്ളിയിലുള്ള മക്ഡൊൾഡ്സിൽ ആണ് സംഭവം. കടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. മാതാപിതാക്കൾക്കൊപ്പം കുട്ടി ഭക്ഷണം കഴിക്കാനായെത്തിയത്.

Advertisment

വാഷ്​ ഏരിയയിൽനിന്ന്​ ഡൈനിങ്​ ഏരിയയിലേക്ക്​ ഓടി വന്ന വലിയ എലി ഇവർ ഇരുന്ന ഭാ​ഗത്തേക്ക് പോകുന്നു. കുട്ടിയുടെ പിതാവ്​ ചാടി എഴുന്നേറ്റ്​ കുട്ടിയെ രക്ഷപെടുത്തുന്നതും എലിയെ ദൂരേക്ക്​ തട്ടിത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ജീവനക്കാർ എലിയെ ഓടിക്കുന്നുമുണ്ട്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ഇടതുകാലിൽ രണ്ടിടത്ത്​ എലി കടിച്ച പാടുണ്ട്​. മാർച്ച്​ ഒമ്പതിന്​ സംഭവം നടന്നതിന് പിന്നാലെ ആർമി ഓഫിസർ കൂടിയായ കുട്ടിയുടെ പിതാവ്​ ഫാസ്റ്റ്​ ഫുഡ്​ കടക്കെതിരെ പരാതി നൽകിയിട്ടുണ്ട്​.

publive-image

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി. കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നു എന്ന ഒരു കമന്റിന് മറുപടിയായി മക്ഡൊണാഡ്സും ആശ്വാസവാക്കുകളുമായി എത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി പറയുന്നുവെന്നും ഇവരുടെ കോൺടാക്ഡ് നമ്പർ നൽകണമെന്നും വേണ്ട സഹായം നൽകാമെന്നുമാണ് കമ്പനിയുടെ ഒഫീഷ്യൽ ട്വിറ്ററിൽ നിന്നുള്ള കമന്റ്.

Advertisment