തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ  കണ്ടെത്തി. മാർ ഇവാനിയോസ് കോളേജിലെ കൊമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി അഞ്ചൽ സ്വദേശി ജോഷ്വ എബ്രഹാമിനെയാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

ഹോസ്റ്റൽ പടിയിൽ നിന്ന് കാൽ തെന്നി നെറ്റിയിടിച്ച് വീണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വ യുടെ മൃതദേഹം കണ്ടത്.

വീണ് കിടക്കുന്നത് കണ്ട സഹപാഠികൾ ജോഷ്വയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നാളെ നടക്കും. മണ്ണന്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

NEWS
Advertisment