/sathyam/media/post_attachments/nXtd0PrNm4VLVDJG3Kss.jpg)
തിരുവനന്തപുരം:കേരള സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ - അഗ്രിഹാക്ക് 2023 എന്ന ഹാക്കത്തോൺ മത്സരത്തിൽ കോളേജ്, സ്റ്റാർട്ട് അപ്പ്, ഓപ്പൺ വിഭാഗങ്ങളിൽ പങ്കെടുക്കാം. അതിനായി http://www.vaigaagrihack.in സന്ദർശിച്ച് ടീം രജിസ്റ്റർ ചെയ്യണം.
3 മുതൽ 5 പേർ വരെയടങ്ങുന്നതാണ് ടീം. രജിസ്റ്റർ ചെയ്ത ടീമുകൾക്ക് തങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന അനുയോജ്യമായ പ്രോബ്ലം സ്റ്റേറ്റ്മെൻറുകൾ തിരഞ്ഞെടുത്ത്, അനുസൃതമായതും യോഗ്യമായതുമായ പരിഹാരം സബ്മിറ്റ് ചെയ്യാവുന്നതാണ്.
ഫെബ്രുവരി 12 നകം ഇത്തരത്തിൽ,സൊല്യൂഷനുകൾ സമർപ്പിക്കുന്നവരിൽ നിന്നും ഏറ്റവും മികച്ച 30 ടീമുകളെ വിവിധ വിഭാഗത്തിൽ നിന്നും ജൂറി തിരഞ്ഞെടുക്കും. ഫെബ്രുവരി 25 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഹാക്കത്തോണിൻ്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ മത്സരിക്കും.
മത്സരാർത്ഥികൾക്ക് അവർ നിർദ്ദേശിച്ച സൊല്യൂഷനുകളുടെ 'പ്രവർത്തന രൂപം' ഹാക്കത്തോൺ വേദിയിൽ നിർമ്മിച്ച് അവതരിപ്പിക്കാം. ആകർഷങ്ങളായ സമ്മാനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പുറമേ, ഇന്നവേറ്റീവ് ആശയങ്ങളെ സാക്ഷാത്ക്കരിക്കുവാനുള്ള സഹായവും ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us