/sathyam/media/post_attachments/4Y11X3tqlDC3FIo20nG2.jpg)
തിരുവനന്തപുരം: ഇന്ത്യന്‍ സാഹിത്യരംഗത്ത് ഗംഭീര ചലനം സൃഷ്ടിച്ച് മലയാളിയായ ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരി ഹുസ്‌നയുടെ പുതിയ നോവല്‍ 'റെഡ് റിവര്‍ റൈസിങ്'. 2018-ലെ ഭയാനകമായ പ്രളയം പ്രധാന കഥാതന്തുവായ നോവല്‍, അതുല്യവും ഉദ്വേഗം നിറഞ്ഞതുമായ ഇതിവൃത്തം മൂലം വായനക്കാരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള പുസ്തക ചാര്‍ട്ടുകളിലും നോവല്‍ ചലനം സൃഷ്ടിച്ചുകഴിഞ്ഞു.
പെരിയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നുണ്ടായ ദുരിതം മൂലം വിവരണാതീതമായി കെട്ടുപിണഞ്ഞുകിടക്കുന്ന അഞ്ച് കഥാപാത്രങ്ങളുടെ ജീവിതം നോവല്‍ വരച്ചുകാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം പ്രണയം, നഷ്ടം, വഞ്ചന, രാഷ്ട്രീയം എന്നിവയും നോവലില്‍ ഇടംപിടിക്കുന്നു.