പ്രേം നസീർ സുഹൃത് സമിതിയുടെ രാജസ്ഥാനിലെ ബിക്കനീർ ചാപ്റ്റർ രൂപീകരണ യോഗം സംഘടിപ്പിച്ചു

New Update

publive-image

തിരുവനന്തപുരം:പ്രേം നസീർ സുഹൃത് സമിതിയുടെ രാജസ്ഥാൻ ബിക്കനീർ മലയാളി കൂട്ടായ്മ രൂപീകരണ യോഗം ബിക്കനീർ രാജ് പാലസ് ഹോട്ടലിൽ സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

Advertisment

രാജസ്ഥാൻ ബിക്കാ നീർ ചാപ്റ്റർ ലോഗോ പ്രകാശനം സൗദി അറേബ്യയിലെ പ്രവാസി ലീഗൽ എയ്ഡ് സെൽ ഫൗണ്ടർ ചെയർമാൻ ലത്തീഫ് തെച്ചി നിർവഹിച്ചു. മുണ്ടക്കയം അൽ നിഷാദ് ഷാഹുൽ (ദുബായ്), ദുബായ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കിഴക്കമ്പലം അജിത അനീഷ്, ഡോ.സുനിൽ പയ്യന്നൂർ, ഡോ. അനിൽ കൊയിലാണ്ടി, ചലച്ചിത്ര പ്രവർത്തകൻ ശ്രീകുട്ടൻ തൃശൂർ, റാം ശർമ്മ (ഭൂട്ടാൻ) എന്നിവർ സംബന്ധിച്ചു.

സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതമാശംസിച്ചു. ഡോ:സുനിൽ ചെയർമാനായും ശ്രീകുട്ടൻ കൺവീനറായും അഡ്ഹോക്ക് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Advertisment